CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 45 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് 2026 നിയമാവലി പ്രകാശനം ചെയ്തു .

ബര്‍മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന  ആറാമത് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. വലിയ നോമ്പില്‍ വചനം പഠിക്കാം - Let us learn the Word during Sauma Ramba (Great Lent)'* എന്ന ആപ്തവാക്യമാണ് ഈ വര്‍ഷത്തെ സുവാറ മത്സരങ്ങള്‍ക്ക് സ്വീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഇതിനോടകം  ആരംഭിച്ചുകഴിഞ്ഞു. മത്സരത്തില്‍  പങ്കെടുക്കുന്നതിനായി പേരുകള്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്.  രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുള്‍പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പില്‍ നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത്  ബൈബിള്‍ പാരായണത്തിനും ബൈബിള്‍ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു

ബൈബിള്‍ കലോത്സവത്തിന് ശേഷം രൂപത ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിള്‍ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങള്‍ പങ്കാളിത്തംകൊണ്ട്  ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

ബൈബിള്‍ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.  മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. കുട്ടികള്‍ക്കായുള്ള പഠനത്തിന് *NRSV Catholic Edition* ബൈബിള്‍ ഉപയോഗിക്കേണ്ടതാണ്. മുതിര്‍ന്നവര്‍ക്കായി നടത്തുന്ന മത്സരങ്ങള്‍ *മലയാളം പി.ഒ.സി. ബൈബിള്‍* അധിഷ്ഠിതമായിരിക്കും. മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.

ഫൈനല്‍ മത്സരങ്ങള്‍ 2026 ഏപ്രില്‍ 11-ന് നടത്തപ്പെടും. രജിസ്ട്രേഷന്‍ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാകുമെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

[https://smegbbiblekalotsavam.com/suvara-2026/]

രജിസ്‌ട്രേഷന്‍ ഫോം

https://forms.office.com/e/J0aL4Y1Fw7

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.