CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 49 Seconds Ago
Breaking Now

ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ വിപുലമായി നടത്തി

ഇംഗ്ലണ്ടിലെ, ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ  അയ്യപ്പ പൂജ. 2025 ഡിസംബര്‍ 13 ശനിയാഴ്ച  3:00 PM മുതല്‍ 11:00 PM വരെ ഹേവാര്‍ഡ്സ് ഹീത്തിലുള്ള സ്‌കെയ്ന്‍സ് ഹില്‍ മില്ലെനിയും വില്ലേജ് സെന്റെറില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെട്ടു.അന്നേ ദിവസം തത്വമസി ഭജന്‍സ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീര്‍ത്തനം, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വാരറുടെ കര്‍മികത്വത്തില്‍, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ഈ അയ്യപ്പ പൂജയില്‍ പങ്കെടുത്തു.പങ്കെടുത്ത എല്ലാവര്‍ക്കും സംഘടകര്‍ നന്ദി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.