CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 30 Seconds Ago
Breaking Now

മുഗുളരല്ല രാജ്യത്തിന്റെ മാതൃക ; യുപിയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കും

140 കോടി മുടക്കിയാണ് മ്യൂസിയം നിര്‍മാണം.2015 ലാണ് മ്യൂസിയത്തിന് അന്നത്തെ അഖിലേഷ് യാദവ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മുഗള്‍ രാജവംശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന മ്യൂസിയത്തിന്റെ പേര് മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കും.

അടിമത്തത്തിന്റെ അടയാളങ്ങളെ പ്രചരിപ്പിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സ്ഥാപിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുഗുളരല്ല രാജ്യത്തിന്റെ മാതൃകയെന്നും യോഗിആദിത്യനാഥ് വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം.

ആഗ്രയിലാണ് മുഗള്‍ രാജവംശത്തിന്റെ പേരില്‍ മ്യൂസിയും നിര്‍മാണം നടക്കുന്നത്. താജ് മഹലിന്റെ കിഴക്ക് പ്രവേശനകാവത്തിന് സമീപമായാണ് മ്യൂസിയം നിര്‍മിക്കുന്നത്. 140 കോടി മുടക്കിയാണ് മ്യൂസിയം നിര്‍മാണം.2015 ലാണ് മ്യൂസിയത്തിന് അന്നത്തെ അഖിലേഷ് യാദവ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മൂന്ന് ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുന്നത്. മുഗള്‍ ഭരണകാലത്തെ രേഖകളും നിര്‍മിതികളുമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഛത്രപതി ശിവാജിയുടെ കാലത്തെ രേഖകളും വസ്തുക്കളും പ്രദര്‍ശനത്തിനുണ്ടാകും.

നേരത്തേ, ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ പല സ്ഥലങ്ങളുടേയും പേര് മാറ്റിയിരുന്നു. അലഹബാദിന്റെ പുതിയ പേര് പ്രയാഗ് രാജ് എന്നാണ്.

1526-1540 വരേയും 1555 മുതല്‍ 1857 വരേയുമാണ് മുഗള്‍ രാജക്കന്മാര്‍ ഇന്ത്യ ഭരിച്ചത്.താജ് മഹല്‍, കുത്തബ് മിനാര്‍ അടക്കമുള്ള പല കെട്ടിടങ്ങളും മുഗള്‍ കാലത്ത് നിര്‍മിച്ചതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.