CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 53 Seconds Ago
Breaking Now

ഇറച്ചിയും മീനും തിന്നണമെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് മമത ബാനര്‍ജി

കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബി ജെ പി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തില്‍ വരുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു.

ഇറച്ചിയും മീനും തിന്നണമെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാന്‍ബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ആരോപിച്ചത്. പ്രോട്ടീന്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബി ജെ പി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തില്‍ വരുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു.

തൃണമൂലിനെതിരെ കുറ്റപത്രം പുറത്തിറക്കിയ അമിത് ഷാ, സ്വന്തം ഭൂതകാല പ്രവൃത്തികളുടെ പേരില്‍ സ്വയം കുറ്റപത്രം നേരിടേണ്ട വ്യക്തിയാണെന്ന് മമത പരിഹസിച്ചു. തൃണമൂല്‍ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'ലക്ഷ്മി ഭണ്ഡാര്‍' ബി ജെ പി അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കുമെന്നും മമത ബാനര്‍ജി ആരോപിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.