CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 3 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിര്‍ത്തിപ്രദേശമായ സുന്ദര്‍ബെനിയില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ ആണ് ജവാന്റെ ജീവന്‍ പൊലിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അനീഷ് വീരമൃത്യു വരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് ഉണ്ടായത്.

ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു മേജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം.

 




കൂടുതല്‍വാര്‍ത്തകള്‍.