CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 45 Seconds Ago
Breaking Now

കങ്കണ ജയ വിഷയത്തില്‍ ഏറ്റുപിടിച്ച് നടി സ്വര ഭാസ്‌കര്‍

കങ്കണയെ വിമര്‍ശിച്ച ജയ ബച്ചന് ട്വിറ്ററിലൂടെ മറുപടി നല്‍കി താരം. വിഷയത്തില്‍ പ്രതികരണവുമായി സ്വര ഭാസ്‌കറും രംഗത്ത്.

വിനോദവ്യവസായ മേഖലയില്‍ നിന്ന് പേരും പ്രശസ്തിയും നേടിയ ആളുകള്‍ തന്നെ അതിനെ തരംതാഴ്ത്തി പറയുകയാണ്. ഇക്കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു.. ഇത്തരം ഭാഷകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അവരോട് പറയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു ജയയുടെ വാക്കുകള്‍. തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ച ഒരു മേഖലയെ തള്ളിപ്പറയുന്നവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജയാ ബച്ചന്‍, ഏത് പാത്രത്തില്‍ നിന്നാണോ കഴിക്കുന്നത് ആ പാത്രത്തില്‍ തന്നെ ഓട്ടവീഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്. 'നിരവധി ആളുകള്‍ക്ക് പേരും പ്രശസ്തിയും നല്‍കിയ മേഖലയാണിത്. കുറച്ച് ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് ഈ ഇന്‍ഡസ്ട്രി തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെടുന്നു എന്നും അവര്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഒരു ട്വീറ്റിലൂടെയാണ് കങ്കണ ഇതിന് മറുപടി നല്‍കിയത്. ' ഏത് പാത്രമാണ് ജയാ ജിയും അവരുടെ ഇന്‍ഡസ്ട്രിയും നല്‍കിയത്? രണ്ട് മിനിറ്റ് നീണ്ട റോള്‍, ഐറ്റം നമ്പര്‍ അല്ലെങ്കില്‍ ഒരു റൊമാന്റിക് സീന്‍ എന്നിങ്ങനെ ഒരു പാത്രം മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതും നായകന് വഴങ്ങിക്കൊടുത്തശേഷം മാത്രം. ഈ ഇന്‍ഡസ്ട്രിയെ ഫെമിനിസം പഠിപ്പിച്ചത് ഞാനാണ്. ആ പാത്രത്തില്‍ സ്ത്രീ കേന്ദ്രീകൃതദേശഭക്തി ചിത്രങ്ങള്‍ നിറച്ച് അലങ്കരിച്ചു. ഇത് എനിക്ക് സ്വന്തമായ പാത്രമാണ്.നിങ്ങളുടെതല്ല ജയാ ജീ' എന്നായിരുന്നു മറുപടി.

അതേസമയം ഈ ട്വീറ്റിനെതിരെ നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിട്ടുണ്ട്. 'നിങ്ങളുടെ മനസിലെ മാലിന്യം നിങ്ങളിലേക്ക് മാത്രം ചുരുക്കു എന്നാണ് സ്വര വിമര്‍ശിച്ചത്. ' എന്നെ അധിക്ഷേപിക്കണമെങ്കില്‍ ചെയ്‌തോളു നിങ്ങളുടെ വിഡ്ഢിത്തരങ്ങള്‍ സന്തോഷത്തോടെ കേട്ട് ചെളിക്കുള്ളിലെ ഈ ഗുസ്തിയില്‍ ഞാനും പങ്കാളിയാകാം.. ഇന്ത്യന്‍ സംസ്‌കാരത്തില്‍ തന്നെ ആദ്യം പഠിപ്പിക്കുന്ന കാര്യം മൂത്തവരെ ബഹുമാനിക്കുക എന്നതാണ്. നിങ്ങളൊരു സ്വയം പ്രഖ്യാപിത ദേശസ്‌നേഹിയാണ് എന്ന് വ്യക്തമാക്കി സ്വര ട്വിറ്ററില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.