CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 47 Minutes 20 Seconds Ago
Breaking Now

മറ്റൊരു നടനായിരുന്നെങ്കില്‍ ഇതെല്ലാം വൈരാഗ്യമായി മനസില്‍ സൂക്ഷിച്ചേനെ ; മമ്മൂട്ടിയെ കുറിച്ച് ലാല്‍ ജോസ്

മമ്മൂട്ടിയെ നായകനാക്കി 1998 ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധാന രംഗത്തിലേക്ക്  കടന്നു വരുന്നത്. ഇപ്പോഴിതാ   നടന്‍ മമ്മൂട്ടിയെ കുറിച്ചു ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ  നേടുകയാണ്

മമ്മൂട്ടി ചിത്രമായ അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്.  സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത്  നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ ആയിരിക്കും താന്‍ മുഴുവനായി ഇന്‍വെസ്റ്റ് ചെയ്യുകയെന്നും ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി പറഞ്ഞു .

പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയില്‍ തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടന്‍ ആയിരുന്നെങ്കില്‍ ഇതെല്ലാം മനസ്സില്‍ വൈരാഗ്യമായി സൂക്ഷിച്ചേന്നെയും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളില്‍ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്ന് ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.