CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 19 Seconds Ago
Breaking Now

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദുല്‍ഖര്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

മലയാളത്തില്‍ നിന്നും ഇടം നേടിയത് ഒരേയൊരു താരമാണ്.  ഏഴാം സ്ഥാനമാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിലെ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള 10 സൗത്ത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. പ്രഭാസ്, സാമന്ത, രാകുല്‍ പ്രീത് സിംഗ്, വിജയ് ദേവരക്കോണ്ട, യഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പട്ടികയിലിടം പിടിച്ചത്.

15.5 മില്യണ്‍ ഫോളോവേഴ്‌സുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് രാകുല്‍ പ്രീത് സിംഗാണ്.  രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാം സ്ഥാനത്ത് പൂജ ഹെഡ്‌ഗെയുമാണ്. തമന്നയാണ് നാലാം സ്ഥാനത്ത്.

 




കൂടുതല്‍വാര്‍ത്തകള്‍.