CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 10 Seconds Ago
Breaking Now

ബ്രാഡ്‌ഫോര്‍ഡില്‍ സ്‌കൂള്‍ വിട്ടിറങ്ങിയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല; തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് 14-കാരിയുടെ മൃതദേഹം; നെഞ്ചുതകര്‍ന്ന് കുടുംബാംഗങ്ങള്‍

കെയ്‌ഗ്ലെയില്‍ നിന്നുള്ള കെക്ഷാന്റെ മൃതദേഹം ഇവിടെ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ്

മക്കള്‍ എത്ര വളര്‍ന്നാലും, സ്‌കൂളില്‍ പോയി മടങ്ങിയെത്തുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയാണ്. പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്ന് മടങ്ങിയെത്താതെ വന്നതോടെയാണ് 14 വയസ്സുകാരി കെക്ഷാന്‍ റാഷിദിനായി തെരച്ചില്‍ ആരംഭിച്ചത്. സ്‌കൂളില്‍ നിന്നും ഇറങ്ങിയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയുള്ള അന്വേഷണം അവസാനിച്ചത് ദുരന്തവാര്‍ത്തയിലാണ്. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കെക്ഷാന്‍ റാഷിദിനെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റം കൈവിട്ട രീതിയില്‍ ആയിരുന്നുവെന്ന് വ്യക്തമായതോടെ കുട്ടിയെ കണ്ടെത്താന്‍ അടിയന്തര സന്ദേശം നല്‍കിയിരുന്നു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡിറ്റക്ടീവ്‌സ് കരുതുന്നു. കുടുംബാംഗങ്ങളെ ദുഃഖകരമായ വാര്‍ത്ത അറിയിക്കുകയും ചെയ്തു. ബ്രാഡ്‌ഫോര്‍ഡ് കെയ്‌ഗ്ലെയില്‍ മൃതദേഹം കണ്ടെത്തുമ്പോള്‍ നിരവധി കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ഇവരെ ഓഫീസര്‍മാര്‍ ആശ്വസിപ്പിച്ചു. 

കെയ്‌ഗ്ലെയില്‍ നിന്നുള്ള കെക്ഷാന്റെ മൃതദേഹം ഇവിടെ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ഹോളി ഫാമിലി സ്‌കൂളില്‍ ഉച്ചയ്ക്ക് 1.50നാണ് നേവി ട്രൗസറും, നേവി പിഇ ഷര്‍ട്ടും അണിഞ്ഞ് കെക്ഷാനെ ഒടുവിലായി കാണുന്നതെന്ന് പോലീസ് സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് കുട്ടിയെ കാണാതായതെന്ന് വ്യക്തമായിട്ടില്ല. പെരുമാറ്റത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടിരുന്നതായി പോലീസ് വക്താവ് വെളിപ്പെടുത്തിയിരുന്നു. 

കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിയുമെന്നാണ് ബ്രാഡ്‌ഫോര്‍ട്ട് ഡിസ്ട്രിക്ട് പോലീസ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി ഫാറെല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അധികം ആയുസ്സുണ്ടായില്ല. കുട്ടിയുടെ മൃതദേഹമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.