CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 19 Seconds Ago
Breaking Now

യുകെയില്‍ 'സര്‍ക്യൂട്ട് ബ്രേക്ക്' ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും; നോര്‍ത്ത് വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ലോക്ക്ഡൗണ്‍

രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗണിലേക്കാണ് സ്ഥിതി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുകെയില്‍ ജേശീയ തലത്തില്‍ കൊവിഡ് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന ആവര്‍ത്തനം അവസാനിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി. വീണ്ടുമൊരു ലോക്ക്ഡൗണ്‍ ഇംഗ്ലണ്ടില്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാമെന്നാണ് മാറ്റ് ഹാന്‍കോക് വ്യക്തമാക്കിയിരിക്കുന്നത്. 

നോര്‍ത്ത് വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ പബ്ബുകളുടെയും, റെസ്റ്റൊറന്റുകളുടെയും പ്രവര്‍ത്തനം വെട്ടിക്കുറച്ചതിന് പുറമെ കുടുംബങ്ങള്‍ക്ക് പുറത്ത് സമ്പര്‍ക്കത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ഏകദേശം 12 മില്ല്യണ്‍ ജനങ്ങളാണ് വിലക്കിന് കീഴില്‍ വരിക. വൈറസിനെ നേരിടാന്‍ പൊതുജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ നടപടികള്‍ വരുമെന്നും അദ്ദേഹം സൂചന നല്‍കി. 

രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗണിലേക്കാണ് സ്ഥിതി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയിലെ ആഘാതം പരിഗണിച്ച് ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ചാന്‍സലര്‍ ഋഷി സുനാക് ഇക്കാര്യത്തില്‍ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളും, തൊഴിലിടങ്ങളും മാത്രം തുറന്ന് സമൂഹത്തിന്റെ മറ്റ് കാര്യങ്ങളില്‍ വിലക്ക് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. 

ലങ്കാഷയര്‍, മേഴ്‌സിസൈഡ്, വാറിംഗ്ടണ്‍, ഹാള്‍ടണ്‍, വോള്‍വറാംപ്ടണ്‍, ഓഡ്ബി & വിംഗ്‌സ്റ്റണ്‍, ബ്രാഡ്‌ഫോര്‍ഡ്, കിര്‍ക്ലീസ്, കാല്‍ഡെര്‍ഡെയില്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.