CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 41 Seconds Ago
Breaking Now

കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല ; ഹൃദയ സ്പര്‍ശിയായ കുറുപ്പുമായി അമല പോള്‍

അച്ഛന് ഹൃദയസ്!പര്‍ശിയായ ജന്മദിന കുറിപ്പ് എഴുതി  നടി അമലാ പോള്‍. എവിടെയായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണമെന്ന് ആശംസിക്കുന്നുവെന്ന് അമലാ പോള്‍ കുറിച്ചു.

പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല. നിങ്ങളുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.

രണ്ടാമത്തെ ആഗ്രഹം ഞങ്ങള്‍ ജീവിതപ്പാത മുറിച്ചുകടക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം നല്‍കണേയെന്ന്.

കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ.

 




കൂടുതല്‍വാര്‍ത്തകള്‍.