CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 42 Minutes 59 Seconds Ago
Breaking Now

'നിശബ്ദ'ത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു ; ഒക്ടോബര്‍ 2 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

മാധവന്‍ അനുഷ്‌ക ഷെട്ടി ചിത്രം 'നിശബ്ദ'ത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒക്ടോബര്‍ 2 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നിശ്ശബ്ദം'.

ബാഗമതിക്ക് ശേഷം പുറത്തിറങ്ങുന്ന അനുഷ്‌കയുടെ ഹൊറര്‍ ചിത്രമാണിതെന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായിട്ടാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത്.

സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്‌കയെത്തുന്നത്.ഒരു പ്രേതഭവനത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ മൈക്കല്‍ മാഡ്‌സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.