CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 58 Seconds Ago
Breaking Now

ഭയമില്ലാതെ ജീവിക്കാന്‍ പഠിക്കണം! പ്രധാനമന്ത്രി ആരോഗ്യം ശ്രദ്ധിക്കാന്‍ പറയുമ്പോള്‍ മറുവാദവുമായി ചാന്‍സലര്‍; 9 ബില്ല്യണ്‍ പൗണ്ടിന്റെ രക്ഷാപാക്കേജുമായി ഋഷി സുനാക്; ജീവനക്കാരുടെ മൂന്നില്‍ രണ്ട് വേതനത്തിന് സബ്‌സിഡി

ചാന്‍സലര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ബോറിസ് കോമണ്‍സില്‍ പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമായി

ബ്രിട്ടനിലെ ജനജീവിതം ഇനിയും പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക്. ജോലികള്‍ സംരക്ഷിക്കാനുള്ള പുതിയ രക്ഷാപാക്കേജ് പ്രഖ്യാപിക്കവെയാണ് കൊറോണാവൈറസിനൊപ്പം ഭയമില്ലാതെ ജീവിക്കാന്‍ പഠിക്കണമെന്ന് ചാന്‍സലര്‍ രാജ്യത്തോട് ആവശ്യപ്പെട്ടത്. മഹാമാരി മൂലം സംഭവിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും സുനാക് കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി രാജ്യത്തോട് ആരോഗ്യത്തില്‍ ശ്രദ്ധിച്ച് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുമ്പോഴാണ് ചാന്‍സലര്‍ ഇതിന് വിരുദ്ധമായ നടപടികള്‍ പ്രഖ്യാപിക്കുന്നത്. കൊവിഡ് മൂലം വിപുലമായ ചെലവുകള്‍ വരുന്ന ആഴ്ചകളില്‍ കണക്കാക്കുമെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. 'ജീവിതം ഇനിയും പിടിച്ചുവെയ്ക്കാന്‍ കഴിയില്ല. ജീവന്‍ നഷ്ടമാകുന്നതിന്റെ കണക്ക് വെച്ചാണ് നമ്മള്‍ വൈറസിനെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ രാജ്യം നല്‍കുന്ന വില ഇതിലും വലുതാണ്. അടുത്ത ആഴ്ചകളില്‍, മാസങ്ങളില്‍ ഈ ചെലവുകള്‍ നമ്മള്‍ വഹിക്കേണ്ടി വരും', സുനാക് മുന്നറിയിപ്പ് നല്‍കി. 

ഒക്ടോബര്‍ 31ന് അപ്പുറത്തേക്ക് ഫര്‍ലോംഗ് സ്‌കീം തുടരാന്‍ കഴിയില്ലെന്ന് കോമണ്‍സില്‍ അദ്ദേഹം സ്ഥിരീകരിച്ചു. ഇതുമൂലം രണ്ട് മില്ല്യണ്‍ തൊഴിലുകളെങ്കിലും നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ചാന്‍സലര്‍ അവഗണിച്ചത്. ഇതിന് പകരം വേജ് സബ്‌സിഡി സ്‌കീമാണ് വരിക. അടുത്ത ആറ് മാസത്തില്‍ 9 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ബിസിനസ്സുകളെ സഹായിക്കാനുള്ള ഈ പാക്കേജ് നടപ്പാക്കുക. 

ചാന്‍സലര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ബോറിസ് കോമണ്‍സില്‍ പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമായി. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയ്ക്ക് നല്‍കുന്ന 15% വാറ്റ് കട്ട് മാര്‍ച്ച് അവസാനം വരെ ദീര്‍ഘിപ്പിച്ച ഋഷി സുനാക് ലാഭകരമായ ബിസിനസ്സ് ലോണുകളുടെ തിരിച്ചടവ് കാലാവധിയും നീട്ടി. സ്ഥാപനങ്ങള്‍ തിരികെ അടയ്ക്കാന്‍ 10 വര്‍ഷത്തിലേറെ ലഭിക്കും. ഇതില്‍ പേയ്‌മെന്റ് ഹോളിഡേക്കും അവസരമുണ്ട്. 

ആറ് മാസം വരെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ തിരിച്ചടവ് നിര്‍ത്തിവെയ്ക്കാന്‍ കമ്പനികള്‍ക്ക് സുനാക് അനുമതി നല്‍കി. ജോലി സമയത്തിന് എംപ്ലോയേഴ്‌സ് പണം നല്‍കുമ്പോള്‍ നഷ്ടമായ മണിക്കൂറുകളുടെ മൂന്നില്‍ രണ്ട് ചെലവ് ട്രഷറിയും, സ്ഥാപനവും ചേര്‍ന്ന് വഹിക്കും. ഒരു ജോലിക്കാരന്റെ 22% വേതനത്തില്‍ അധികരിക്കാത്ത, പരമാവധി പ്രതിമാസം 697.92 പൗണ്ട് വരെയാണ് സബ്‌സിഡി നല്‍കുക. ആറ് മാസത്തേക്കാണ് പദ്ധതി. 




കൂടുതല്‍വാര്‍ത്തകള്‍.