CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 6 Seconds Ago
Breaking Now

ഭാര്യയുടെ കാമുകനെ കണ്ടെത്തിയ ഭര്‍ത്താവ് വകവരുത്തി; ഭാര്യയെ കൊണ്ട് മൃതശരീരത്തിന്റെ തല വെട്ടിമാറ്റി; ന്യൂ ഹാംപ്ഷയറിലെ കൊലപാതകം നാടകീയതകള്‍ നിറഞ്ഞത്

രണ്ട് ദിവസത്തിന് ശേഷമാണ് ജോന്നാഥന്റെ മൃതദേഹം കണ്ടെത്തിയത്

ന്യൂ ഹാംപ്ഷയര്‍ സ്വദേശി ഭാര്യയുടെ കാമുകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരെ കൊണ്ട് ഇരയുടെ തലവെട്ടിമാറ്റിച്ചു! ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയതോടെയാണ് 30-കാരനായ അര്‍മാന്‍ഡോ ബാരണ്‍ 25-കരനായ ജോന്നാഥന്‍ അമെറോള്‍ട്ടിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ജോന്നാഥന്‍ തന്റെ ഭാര്യ 31-കാരി ബ്രിട്ടാനിയുടെ കാമുകനാണെന്ന് ഇവരുടെ ഫോണില്‍ നടത്തിയ തിരച്ചിലിലാണ് അര്‍മാന്‍ഡോ തിരിച്ചറിഞ്ഞത്. ഇതിന്റെ പേരില്‍ സെപ്റ്റംബര്‍ 19 രാത്രി മുതല്‍ സെപ്റ്റംബര്‍ 20 രാവിലെ വരെ ജോന്നാഥനെ അര്‍മാന്‍ഡോ അക്രമിച്ചു. ഇരയുടെ വാഹനത്തില്‍ വെച്ച് നടന്ന അക്രമണത്തിനിടെ ജോന്നാഥന്റെ കൈത്തണ്ട ബ്രിട്ടാനിയെ ഉപയോഗിച്ച് അര്‍മാന്‍ഡോ മുറിപ്പിച്ചു. 

ഇതിന് ശേഷം കാമുകന് നേരെ വെടിയുതിര്‍ക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടാനി നിരാകരിച്ചു. ഇതോടെയാണ് ഇരയ്ക്ക് നേരെ അര്‍മാന്‍ഡോ മൂന്ന് തവണ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും, ഒരെണ്ണം തലയില്‍ തുളച്ചുകയറിയാണ് ജോന്നാഥന്‍ കൊല്ലപ്പെട്ടത്. 

മെഡിക്കല്‍ സപ്ലൈ കമ്പനി ടെലിഫ്‌ളെക്‌സ് മെഡിക്കല്‍ ഒഇഎമ്മില്‍ ജോലിക്കാരനായ ജോന്നാഥന്‍ ജോലിക്ക് എത്താതെ വന്നതോടെയാണ് കാണാതായെന്ന പരാതി വരുന്നത്. ബ്രിട്ടാനിയും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ജോന്നാഥന്റെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം ഉപേക്ഷിക്കാന്‍ എത്തിയ അര്‍മാന്‍ഡോ ബ്രിട്ടാനിയെ ഉപയോഗിച്ച് കാമുകന്റെ തലവെട്ടിയെടുക്കുകയും ചെയ്തു. മകളുമായി യാത്ര ചെയ്യവെയാണ് അര്‍മാന്‍ഡോയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബ്രിട്ടാനിയ്‌ക്കെതിരെ തെളിവ് നശിപ്പിച്ചതിനും, മൃതദേഹം വികൃതമാക്കിയതിനും കേസുണ്ട്, ഇവര്‍ നിരപരാധിത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.