CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes Ago
Breaking Now

രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ ; കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷ

പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയില്‍ ,   മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ  രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ  നടക്കും.

ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വല്‍ ഡയറക്ടര്‍ കാനന്‍ ജോണ്‍ യുഡ്രിസ്,  അമേരിക്കയില്‍ നിന്നുമുള്ള  പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍  ,  സെഹിയോന്‍ യുകെ  കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ  കോ ഓര്‍ഡിനേറ്ററുമായ   ബ്രദര്‍. ജോണ്‍സണ്‍ ജോസഫ്   എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

.രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 4 വരെ ഇംഗ്ലീഷ്  കണ്‍വെന്‍ഷനും  നടക്കും .  .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

പരിശുദ്ധ ദൈവമാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്‌നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് കണ്‍വെന്‍ഷനില്‍  കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ 1.15 വരെ https://youtu.be/VXFIIoTN5A എന്ന ലിങ്കില്‍ പ്രീ ടീന്‍സിനും  ഉച്ചകഴിഞ്ഞ് 2.15 മുതല്‍ 3.40 വരെ HTTP://SEHIONUK.ORG/LIVE എന്ന ലിങ്ക് വഴി ടീനേജുകാര്‍ക്കും ഈ ശുശ്രൂഷയില്‍ പങ്കുചേരാം.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?

 




കൂടുതല്‍വാര്‍ത്തകള്‍.