CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 28 Seconds Ago
Breaking Now

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ടി ലെ റാഞ്ചിയില്‍ നിന്ന്  അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ  ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തില്‍ കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിഷേധസമ്മേളനവും ജാഥയും നടത്തി.

കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റുവാങ്ങുന്നത് പൊതുസമൂഹമൊന്നാകെയാണ്. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ വൈദികനെ മാവോയിസ്റ്റാക്കി ചിത്രീകരിക്കുന്നത് ജനാധിപത്യഭരണത്തിന് തീരാകളങ്കമാണെന്ന്  വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ബേബിച്ചന്‍ ഏര്‍ത്തയില്‍, എ.കെ.ജെ.എം.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ., ബാബു സെബാസ്റ്റ്യന്‍, ബിനോ ജോസഫ്, ബിനോ വട്ടപ്പറമ്പില്‍, ബാബു പൂതക്കുഴി കണമല, ചാക്കോച്ചന്‍ ഏര്‍ത്തയില്‍ എന്നിവര്‍ സംസാരിച്ചു.  

 

 

ബേബിച്ചന്‍ ഏര്‍ത്തയില്‍

സം.യുക്തസമിതി കണ്‍വീനര്‍

മൊബൈല്‍: 9447600580    

 

 




കൂടുതല്‍വാര്‍ത്തകള്‍.