CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 9 Seconds Ago
Breaking Now

മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ അഭിനയിക്കാനില്ലെന്ന് അസുരന്‍ താരം ടീജെയ്

പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ചിത്രമാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് '800'. വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നതിന് എതിരെയും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി അസുരന്‍ താരം ടീജെയെ സമീപിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാല്‍ താരം ഈ വേഷം നിരസിക്കുകയായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴരു തമ്മിലുള്ള പ്രശ്‌നങ്ങളും ബയോപിക്കില്‍ ഉണ്ടെന്ന് കരുതി നിരസിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ അമ്മ ശ്രീലങ്കന്‍ തമിഴ് വംശജയായതിനാലാണ് നിരസിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ശ്രീലങ്കന്‍ രാഷ്ട്രീയവുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരന്റെ ജീവിതം മാത്രമാണ് ചിത്രം പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്രനേട്ടം ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.