CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 2 Seconds Ago
Breaking Now

ജോലികള്‍ രക്ഷപ്പെടുത്താന്‍ ഋഷി സുനാകിന്റെ രക്ഷാപ്രവര്‍ത്തനം വീണ്ടും; സ്‌കീം ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണ്‍ മേഖലകളിലേക്കും; സൗത്ത് യോര്‍ക്ക്ഷയറും, നോട്ടിംഗ്ഹാംഷയറും ടിയര്‍ 3യിലേക്ക് കൂപ്പുകുത്തുമോ?

വെസ്റ്റ് യോര്‍ക്ക്ഷയര്‍ മേഖലയും ടിയര്‍ 3യിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്

കൊവിഡ് വിലക്കുകള്‍ പ്രഖ്യാപിച്ച മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിലനിര്‍ത്താനുള്ള രക്ഷാപാക്കേജുമായി ഋഷി സുനാക്. ഈ മാസം നിലവില്‍ വന്നിട്ടുള്ള പുതിയ വിലക്കുകളുടെ കെണിയില്‍ വീണ ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുള്ള മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് മില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവില്‍ പാക്കേജുമായി ചാന്‍സലര്‍ എത്തുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണിലേക്ക് പോകാന്‍ നിര്‍ബന്ധിതമായ മേഖകള്‍ക്കും ഗ്രാന്റും, വേജ് സബ്‌സിഡികളും വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്. 

ട്രഷറിയുടെ ഖജനാവിലേക്ക് കൂടുതല്‍ ആഴത്തില്‍ ഊളിയിട്ടിറങ്ങിയാണ് സുനാകിന്റെ തയ്യാറെടുപ്പുകള്‍. മഹാമാരിയുടെ ഓരോ ദിവസവും ഒരു ബില്ല്യണ്‍ പൗണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം മുതലുള്ള ആറ് മാസക്കാലം 208 ബില്ല്യണ്‍ പൗണ്ടിലേറെയാണ് മന്ത്രിമാര്‍ വാങ്ങിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് വ്യക്തമാക്കി. ചെലവഴിക്കല്‍ മഹാമഹം നിര്‍ത്തലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് രണ്ടാം കൊറോണാവൈറസ് വ്യാപനം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. 

ജനസംഖ്യയില്‍ പകുതിയോളം പേരും ലോക്കല്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ സഹായിക്കാതെ തരമില്ലാത്ത അവസ്ഥയാണ്. വീക്കെന്‍ഡില്‍ സൗത്ത് യോര്‍ക്ക്ഷയറും ടിയര്‍ 3 വിലക്കുകളിലേക്ക് നീങ്ങുമെന്നാണ് ഒടുവിലായി എത്തിയ പ്രഖ്യാപനം. മേഴ്‌സിസൈഡും, ലങ്കാഷയറും നിലവില്‍ ടിയര്‍ 3 വിലക്കുകള്‍ നേരിടുകയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ അര്‍ദ്ധരാത്രിയോടെ വിലക്കുകളിലേക്ക് എത്തും. നോട്ടിംഗ്ഹാംഷയറിനെ 'വെരി ഹൈ റിസ്‌ക്' കാറ്റഗറിയിലേക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. 

വെസ്റ്റ് യോര്‍ക്ക്ഷയര്‍ മേഖലയും ടിയര്‍ 3യിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഈസ്റ്റ്, ടീസൈഡ് മേഖലകളില്‍ കൊവിഡ് നിരക്കില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.