CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 14 Seconds Ago
Breaking Now

കവന്‍ട്രിയില്‍ തൊടുപുഴ സ്വദേശിയുടെ ലക്ഷ്വറി കാര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തു ; സംഭവം നടന്നത് പട്ടാപ്പകല്‍

ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും ഫോറന്‍സിക് വിദഗ്ധരില്ലെന്ന പേരില്‍ പോലീസെത്താന്‍ തയ്യാറായില്ല.

രാവിലെ കുട്ടികളെ സ്‌കൂളിലാക്കി വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത വാഹനം അല്‍പ്പ സമയത്തിനുള്ളില്‍ മോഷ്ടാക്കള്‍ കൈക്കലാക്കി. തൊടുപുഴ ഊന്നുകല്‍ സ്വദേശിയും കവന്‍ട്രി ഗാലക്‌സി കമ്പ്യൂട്ടേഴ്‌സ് ഉടമയുമായ ബിനോയ് തോമസിന്റെ പ്രീമിയം ലക്ഷ്വറി കാറാണ് പകല്‍ മോഷണം പോയത്.  കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് സമീപമാണ് ബിനോയിയുടെ വീട്. കുട്ടികളെ സ്‌കൂളുലാക്കി മടങ്ങിയ ബിനോയ് മോഷ്ടാക്കളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് വേണം കരുതാന്‍.വീടിന് അകത്തു കയറി കീ സാധാരണ സൂക്ഷിക്കുന്നിടത്താണ് വച്ചത്. എന്നാല്‍ ഇരട്ട ഡേര്‍ ഉള്ള വീടിന്റെ വാതില്‍ വിദഗ്ധമായി തുറന്ന് മോഷ്ടാക്കള്‍ കീ സ്വന്തമാക്കിയെന്നാണ് സൂചന. ക്യാമറകളിലും വാഹനം ഉടന്‍ എടുത്ത് ഓടിച്ചുകൊണ്ടുപോകുന്നത് കാണാം.

ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും ഫോറന്‍സിക് വിദഗ്ധരില്ലെന്ന പേരില്‍ പോലീസെത്താന്‍ തയ്യാറായില്ല.  എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തു നിന്ന് വേഗം തന്നെ നടപടികളുണ്ടായെന്നും ബിനോയ് വ്യക്തമാക്കി.ഒരു വര്‍ഷം പോലും പഴക്കമില്ലാത്ത കണ്‍ട്രിമാന്‍ ഹൈബ്രിഡ് വിഭാഗത്തിലുള്ള കാറാണ് മോഷണം പോയത്. ഫുള്‍ ഒപ്ഷന്‍ കാറിന് 36000 പൗണ്ടിലേറെ വിലയുള്ളതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ വിവര ശേഖരണത്തിന് ഉടന്‍ വീട്ടിലെത്തും.

എന്‍എച്ച്എസ് ജീവനക്കാരനാണ് ബിനോയ്.

കാര്‍ മോഷണത്തിന് ഇരയാകുന്ന ഈ വര്‍ഷത്തെ നാലാമത്തെ കുടുംബമാണ് ബിനോയിയുടേത്. നിരന്തരമായി മോഷണങ്ങള്‍ക്ക് ഇറയാകുന്നത് യുകെ മലയാളികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.