CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 13 Seconds Ago
Breaking Now

3-യിലും കാര്യങ്ങള്‍ ഒതുങ്ങില്ല, ഇനി ടിയര്‍ 4 വിലക്കിന് തയ്യാറെടുക്കാം; ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ നവംബര്‍ മധ്യത്തില്‍ കുറഞ്ഞില്ലെങ്കില്‍ പ്രാദേശികമായി കൂടുതല്‍ നടപടികള്‍; അവശ്യ സേവനത്തില്‍ പെടാത്ത എല്ലാ ഷോപ്പുകള്‍ക്കും പൂട്ട് വീഴും?

ദിവസേനയുള്ള കേസുകള്‍ കുറയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കൂടുതല്‍ കര്‍ശനമാക്കാതെ രക്ഷപ്പെടും

കൊവിഡ്-19 പ്രതിരോധിച്ച് നിര്‍ത്താന്‍ പലവിധ വിലക്കുകളും സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നുണ്ട്. ഇത് എത്രത്തോളം ഫലവത്താകും എന്നതിന്റെ തോത് അനുസരിച്ചാണ് അടുത്ത നടപടികള്‍ തീരുമാനിക്കപ്പെടുന്നത്. നിലവില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയ ദേശീയ ലോക്ക്ഡൗണിന് പകരം പ്രാദേശികമായി ടിയര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണാണ് നടപ്പാക്കിവരുന്നത്. എന്നാല്‍ നവംബര്‍ മധ്യത്തോടെ ഇതും ഫലപ്രദമാകാത്ത സാഹചര്യം നേരിട്ടാല്‍ പുതിയ ലെവല്‍ വിലക്ക് കൂടി ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഇംഗ്ലണ്ടിലെ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയാത്ത സാഹചര്യം നേരിട്ടാല്‍ റെസ്റ്റൊറന്റുകളും, അവശ്യ സേവനത്തില്‍ വരാത്ത എല്ലാ ഷോപ്പുകളും അടച്ചിടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ടിയര്‍ 4 നടപ്പാക്കുക. നോര്‍ത്ത് ഈസ്റ്റ് മേഖല ഇപ്പോള്‍ ടിയര്‍ 3 ലോക്കല്‍ ലോക്ക്ഡൗണിലാണ്. ഇവിടെ പബ്ബുകളും, ബാറുകളും അടച്ചതിന് പുറമെ വിവിധ കുടുംബങ്ങളുടെ സമ്പര്‍ക്കത്തിനും വിലക്കുണ്ട്. 

എന്നാല്‍ സര്‍ക്കാരിന്റെ നിലവിലെ സിസ്റ്റത്തിലേക്ക് ഒരു നാലാം ടിയര്‍ കൂടി ചേര്‍ക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇന്‍ഫെക്ഷന്‍ റേറ്റ് കുറയ്ക്കാന്‍ കാലാവധി കുറഞ്ഞ ലോക്കല്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണാണ് ഇത് പ്രകാരം നടപ്പാവുക. കൂടുതല്‍ ഇന്‍ഫെക്ഷനുകള്‍ പടരുന്നത് ഒഴിവാക്കാന്‍ മുതിര്‍ന്ന കുട്ടികളെ സ്‌കൂളില്‍ നിന്നും വിട്ടയയ്ക്കണമെന്നാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ നല്‍കിയ മുന്നറിയിപ്പ്. 

നിലവിലെ വിലക്കുകളുടെ പ്രതികരണം നവംബര്‍ മധ്യത്തോടെ വ്യക്തമാകും. ദിവസേനയുള്ള കേസുകള്‍ കുറയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കൂടുതല്‍ കര്‍ശനമാക്കാതെ രക്ഷപ്പെടും. ഇതിനിടെ വെയില്‍സില്‍ നവംബര്‍ 9 വരെ ദേശീയ ലോക്ക്ഡൗണിന് സമാനമായ അടച്ചുപൂട്ടലാണ് നടപ്പാക്കിയിരിക്കുന്നത്. അവശ്യ സേവനത്തില്‍ വരാത്ത എല്ലാ ബിസിനസ്സുകളും അടച്ചുപൂട്ടിയാണ് ഇവിടെ വിലക്ക് അരങ്ങേറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.