CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 18 Seconds Ago
Breaking Now

ഇസ്ലാം എന്ന കാൻസർ മാറണമെങ്കിൽ റേഡിയേഷൻ ചികിത്സ ചെയ്യണമെന്നു പറഞ്ഞ കൗൻസിലർ രാജി വെച്ചു ....

യുകെഐപി കൗണ്‍സിലർ ആയ എറിക്ക് കിറ്റ്‌സന്റെ (59) വിടുവായ മൂലം നഷ്ടമായത് കൗണ്‍സിലർ പദവി. ഇസ്ലാം എന്ന കാൻസർ മാറണമെങ്കിൽ റേഡിയേഷൻ ചികിത്സ ചെയ്യണമെന്നു പറഞ്ഞതാണ് എറിക്കിനെ വെട്ടിൽ വീഴ്ത്തിയത്.

എറിക്ക് കിറ്റ്സന്റെ എം പി പദവിയ്ക്ക് വെറും രണ്ടാഴ്ചത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ജൂത സമുദായത്തെയും മുസ്ലീം സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ള കമ്മന്റുകൾ ഓണ്ലൈനിൽ പോസ്റ്റ് ചെയ്തത് ആണ് ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്. തന്റെ ഫേസ് ബുക്ക് വഴിയും വംശീയ വിവേചനം ചൂണ്ടിക്കാട്ടുന്ന തരത്തിൽ ഉള്ള നിരവധി ആക്ഷേപങ്ങൾ ഇദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് നൂക്ലിയർ ആയുധങ്ങൾ ഉള്ള ഒരു ചിത്രത്തിന്റെ കീഴിൽ ചില കാൻസർ മാറണമെങ്കിൽ റേഡിയേഷൻ വേണമെന്നും ഇസ്ലാം ഒരു കാൻസർ ആണെന്നും അതിൽ പെട്ടതാണ് എന്നും ആണ് എഴുതിയിരിക്കുന്നത്.

പരിശുദ്ധ ഖുർആനുകൾ കൂടിയിട്ടു കൊണ്ട് അതിനു മുകളിൽ ഒരു മുസ്ലീമിനെ കത്തിക്കുന്ന ചിത്രവും എറിക്ക് തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള അഭിപ്രായത്തിൽ ആദ്യം അവരെയെല്ലാം തൂക്കിലേറ്റു എന്നിട്ട് ചോദ്യം ചെയ്യു എന്ന് തുടങ്ങി സമുദായ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു പാട് ചിത്രങ്ങളും കമന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഇദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തന്റെ വിഡ്ഢിത്തങ്ങൾക്ക് എല്ലാവരോടും ക്ഷമ ചോദിച്ച കൌണ്സിലെർ വോഴ്സസ്റ്റർഷയറിലെ സ്റ്റോർസ്പോർട്ടിൽ നിന്നുമുള്ളതാണ്.

എന്നാൽ താൻ ഒരിക്കലും ഒരു വംശീയ വിദ്വേഷവാദിയല്ല എന്ന് എറിക്ക് പറഞ്ഞു. എനിക്ക് രാഷ്ട്രീയം അറിയാമെന്നാണ് വിചാരിച്ചത് എന്നാൽ അങ്ങിനെയല്ല എന്ന് മനസിലായി എന്ന് പറഞ്ഞ ഇദ്ദേഹം താൻ ഒരിക്കലും വംശീയ വിദ്വേഷവാദിയല്ല എന്നും തന്റെ സുഹൃത്തുക്കൾക്ക് തന്നെ വ്യക്തമായി അറിയാമെന്നും ആവർത്തിച്ചു. ഞാൻ എഴുതിയത് എല്ലാം വിഡ്ഢിത്തമാണെന്നും അത് ഒരു മത വികാരത്തെയും മുറിവേൽപ്പിക്കാൻ വേണ്ടിയായിരുന്നില്ല എന്നും പറഞ്ഞു. താൻ പാകിസ്ഥാനികളും ഇന്ത്യൻ കുട്ടികളും പഠിച്ച ഒരു സ്കൂളിലാണ് പഠിച്ചതെന്നും തനിക്ക് നിരവധി മുസ്ലീം കുട്ടികൾ സുഹൃത്തുക്കളായി ഉണ്ടെന്നും എറിക്ക് പറഞ്ഞു

 

 




കൂടുതല്‍വാര്‍ത്തകള്‍.