CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 18 Seconds Ago
Breaking Now

വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല, പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; തന്റെ മൃതദേഹം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

നായയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം മടങ്ങിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജീവനപ്പോലെ കരുതിയ വളര്‍ത്തുനായയുടെ മരണത്തില്‍ മനംനൊന്ത് 21കാരി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ചൊവ്വാഴ്ചയാണ് വളര്‍ത്തുനായ മരിച്ചത്. തന്റെ നാല് വയസ്സുള്ള വളര്ത്തുനായ മരിച്ചതിനെ തുടര്‍ന്ന് പ്രിയാന്‍ഷു വിഷമത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നായയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം മടങ്ങിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് പോലീസ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്റെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.