CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 42 Seconds Ago
Breaking Now

ബാര്‍ കോഴക്കേസില്‍ മാണിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല ; വിന്‍സന്‍ എം പോള്‍

കെ.എം. മാണിക്കെതിരേ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുമായി വിന്‍സന്‍ എം. പോള്‍. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും മുഖ്യ വിവരാവകാശ കമ്മീഷണറുമായ വിന്‍സന്‍ എം. പോള്‍ പറഞ്ഞു കെ.എം. മാണിക്കെതിരേ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പോള്‍ മുത്തൂറ്റിനെ കൊല്ലാന്‍ ഉപയോഗിച്ചത് എസ് ആകൃതിയിലുള്ള കത്തിയാണെന്ന പ്രയോഗമാണ് ആ സംഭവത്തെ അത്ര വിവാദമാക്കിയതെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.

ഫയല്‍ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാന്‍ ആരും ഒരു താത്പര്യവും കാണിച്ചില്ല. വിശദമായ അന്വേഷണം നടത്തികഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരെ സാക്ഷി മൊഴിയോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും വിന്‍സന്‍ എം പോള്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.