CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 24 Seconds Ago
Breaking Now

കള്ളനൊരു ഓഫറുമായി ബേബി ചെമ്മണൂര്‍ ; മോഷ്ടിച്ച സൈക്കിള്‍ തിരിച്ചു നല്‍കിയാല്‍ അഞ്ചു ലക്ഷം , മാനസാന്തരമുണ്ടെങ്കില്‍ നല്ലൊരു ജോലിയും വാഗ്ദാനം

പത്താം വയസില്‍ അച്ഛന്‍ സമ്മാനിച്ച റാലി സൈക്കിള്‍ ഇത്രയും കാലം പ്രകാശന്‍ കാത്തു സൂക്ഷിക്കുകയായിരുന്നു.

ഇടപ്പള്ളി ടോളില്‍ നിന്ന് മോഷ്ടിച്ച സൈക്കിള്‍ തിരിച്ചു നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപയും വേണെങ്കില്‍ ജോലിയും നല്‍കാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണൂര്‍. എം.ബി. പ്രകാശ് എന്ന വ്യക്തിയുടെ സൈക്കിളാണ് ടോളിനു സമീപത്തു നിന്ന് മോഷ്ടിക്കപ്പെട്ടത്. 70 വര്‍ഷം പഴക്കമുള്ള സൈക്കിളാണ് മോഷണം പോയത്. പത്താം വയസില്‍ അച്ഛന്‍ സമ്മാനിച്ച റാലി സൈക്കിള്‍ ഇത്രയും കാലം പ്രകാശന്‍ കാത്തു സൂക്ഷിക്കുകയായിരുന്നു.

അച്ഛന്‍ ഉപയോഗിച്ചിരുന്ന സൈക്കിളാണ് തനിക്കു കൈമാറിയതെന്നും സൈക്കിള്‍ ആര്‍ക്കും വില്‍ക്കരുതെന്നും നശിപ്പിക്കരുതെന്നും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രകാശന്‍ പറയുന്നു. സൈക്കിള്‍ പേരക്കുട്ടിക്ക് കൈമാറണമെന്ന് കരുതിയിരിക്കുമ്പോഴാണ് സൈക്കിള്‍ മോഷ്ടിക്കപ്പെട്ടത്.

ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ബോബി ചെമ്മണൂര്‍ വാഗ്ദാനവുമായെത്തിയത്. മാനസാന്തരപ്പെട്ടാല്‍ ജോലി നല്‍കാമെന്നാണ് വാഗ്ദാനം. സൈക്കിള്‍ തന്നെ തിരിച്ചേല്‍പ്പിച്ചാല്‍ ആരെയും ഇക്കാര്യം അറിയിക്കില്ലെന്നും ബോബി ചെമ്മണൂര്‍ പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.