CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 40 Seconds Ago
Breaking Now

കുടുംബകൂട്ടായ്മ വര്‍ഷാചാരണ ഉദ്ഘാടനം കാന്റെര്‍ബറിയില്‍

കാന്റെര്‍ബറി: ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റെര്‍ബറിയില്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു.

വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നവംബര്‍  29ന്, ഞായറാഴ്ച  (29/11/2020) വൈകുന്നേരം 6മണിക്ക്  നിര്‍വ്വഹിക്കുന്ന   ഉദ്ഘാടനത്തിന് കാന്റെര്‍ബറി ഉള്‍പ്പെടെ ഉള്ള മാര്‍ സ്ലീവാ മിഷന്റെ നേതൃത്വത്തില്‍   ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. തത്സമയം ഓരോ സഭാവിശ്വാസിയും അതാതു ഭവനങ്ങളില്‍ തിരികള്‍ തെളിച്ചു പങ്കുചേരുന്നതും തുടര്‍ന്ന് വരും ദിവസങ്ങളിലുള്ള  കുടുംബപ്രാര്‍ത്ഥനകളില്‍ കുടുംബകൂട്ടായ്മ വര്‍ഷാചരണത്തിന്റെ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുന്നതുമാണ്.

രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം.

രൂപതയുടെ അജപാലനപദ്ധതിയായ 'ലിവിങ് സ്റ്റോണ്‍സ്' ലെ നാലാമത്തെ വര്‍ഷമായ കുടുംബകൂട്ടായ്മ വര്‍ഷം  മികവുറ്റതാക്കി മാറ്റുവാന്‍ ഉള്ള പരിശ്രമത്തിലാണ്   രൂപതയുടെ വികാരി ജനറാള്‍  മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലയ്ക്കല്‍, ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര, കോര്‍ഡിനേറ്റര്‍ ഷാജി തോമസ് സെക്രട്ടറി റെനി സിജു എന്നിവരുടെ നേതൃത്വത്തിലുള്ള കുടുംബകൂട്ടായ്മ കമ്മീഷന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.