CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 25 Seconds Ago
Breaking Now

പുതിയ വൈറസ് സ്‌ട്രെയിന്‍ 'സൂപ്പര്‍ കൊവിഡ്' ആയി മാറുന്നു; യുകെയില്‍ കണ്ടെത്തിയ സ്‌ട്രെയിന്‍ യുഎസില്‍ പടര്‍ന്നുപിടിക്കുന്നു; തൊണ്ടയില്‍ ഇരട്ടിക്കുന്നത് വ്യാപനശേഷി കൂട്ടും; വേരിയന്റിനെ ഭയന്ന് അഞ്ച് മാസത്തേക്ക് ബാര്‍ അടച്ചിടാന്‍ ആലോചിച്ച് യുകെ

മാര്‍ച്ച് 23ന് ആദ്യ ലോക്ക്ഡൗണിന്റെ മൂന്നാം വാര്‍ഷികമാണ് കാര്യങ്ങള്‍ നേരെയാകാനുള്ള സമയമായി സര്‍ക്കാര്‍ കണക്കാക്കുന്നത്

ഒറിജിനല്‍ കൊറോണാവൈറസിനേക്കാള്‍ വ്യാപന ശേഷിയുള്ള പുതിയ വേരിയന്റ് കൊവിഡ് 70 ശതമാനം വേഗത്തില്‍ പടരുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. തൊണ്ടയില്‍ വെച്ച് അതിവേഗം ഇരട്ടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

ബി117 എന്നറിയപ്പെടുന്ന പുതിയ സ്‌ട്രെയിന്റെ സ്വാബുകള്‍ രോഗികളില്‍ നിന്നെടുത്ത് പരിശോധിച്ച ശേഷമാണ് ഒറിജിനല്‍ സ്‌ട്രെയിനെ മറികടക്കുന്ന രീതിയില്‍ ഉയര്‍ന്ന വൈറല്‍ ലോഡ് ഉള്ളതായി സ്ഥിരീകരിച്ചത്. ബി117 വേരിയന്റ് പിടിപെട്ട രോഗികളില്‍ ഉയര്‍ന്ന തോതില്‍ കൊവിഡ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വൈറസിന്റെ കൂടുതല്‍ കടുപ്പമേറിയ അവസ്ഥയാണ് രൂപപ്പെടുന്നതെന്നാണ് സ്ഥിരീകരണം. ഇതുതന്നെയാണ് വൈറസ് വളരെ എളുപ്പത്തില്‍ പകരാനും കാരണമാകുന്നത്. 

വൈറസ് പിടിപെടുന്നവരില്‍ പുതിയ വേരിയന്റ് ഇരട്ടിക്കുന്നതിന്റെ കാരണവും പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം പുതിയ വേരിയന്റ് വ്യാപിക്കുന്നതിനാല്‍ ഇംഗ്ലണ്ടിലെ പബ്ബും, ബാറും മെയ് ആദ്യം വരെയെങ്കിലും അടച്ചിടാനാണ് അധികൃതര്‍ ആലോചിക്കുന്നത്. അടുത്ത മാസം മൂന്നാമത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി കാര്യാലയത്തിന് വലിയ പ്രതീക്ഷയില്ല. 

മാര്‍ച്ച് 23ന് ആദ്യ ലോക്ക്ഡൗണിന്റെ മൂന്നാം വാര്‍ഷികമാണ് കാര്യങ്ങള്‍ നേരെയാകാനുള്ള സമയമായി സര്‍ക്കാര്‍ കണക്കാക്കുന്നത്. വാക്‌സിനേഷന്‍ ഒരു വശത്ത് കൂടുന്നത് അനുസരിച്ചാകും വിലക്കുകള്‍ നീക്കുകയെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.