CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 17 Seconds Ago
Breaking Now

ഇനി 10 അടി അകലത്തില്‍ നിന്ന് സംസാരിക്കാം! സാമൂഹിക അകലം 3 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ശാസ്ത്രജ്ഞര്‍; പ്രധാനമന്ത്രി സമ്മര്‍ദത്തില്‍; കൊവിഡ്-19 വ്യാപനം തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നത് പതിവാക്കിയ ജനങ്ങളെ പൊളിച്ചടുക്കി മാറ്റ് ഹാന്‍കോക്

നിലവിലെ കൊവിഡ്-19 വിലക്കുകള്‍ അനുസരിക്കാതെ പോയാല്‍ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ വരുമെന്ന് ബോറിസ് ജോണ്‍സണ്‍

കൊറോണാവൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം വര്‍ദ്ധിപ്പിക്കണമെന്ന ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്ക് മുന്നില്‍ സമ്മര്‍ദം നേരിട്ട് ബോറിസ് ജോണ്‍സണ്‍. ഒരു മീറ്റര്‍ പ്ലസ് എന്നതില്‍ നിന്ന് രണ്ട് മീറ്റര്‍ പ്ലസിലേക്ക് ഈ അകലം വര്‍ദ്ധിപ്പിക്കണമെന്നാണ് സേജ് ശാസ്ത്രീയ ഉപദേശക പാനലിലെ മുന്‍നിര അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. 

ഇത് നടപ്പിലായാല്‍ സാമൂഹിക അകലം മൂന്ന് മീറ്ററായി ഉയരും- ഏകദേശം 10 അടി. സാമൂഹിക അകലം യാതൊരു തരത്തിലും പാലിക്കാതെ കറങ്ങുന്ന വ്യക്തികളെ അപലപിച്ച് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി അദ്ദേഹത്തിന് പിന്തുണയും നല്‍കി. കൊവിഡ് നിയമങ്ങള്‍ ഡബിളാക്കി മാറ്റിയാല്‍ ഔട്ട്‌ഡോര്‍ സമ്പര്‍ക്കം ഉള്‍പ്പെടെ വെട്ടിച്ചുരുക്കുമെന്ന് ക്രിസ് വിറ്റി ഓര്‍മ്മിപ്പിച്ചു. 

ഇംഗ്ലണ്ടില്‍ മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിയമം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ നീക്കങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. തിങ്കളാഴ്ച 529 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 30 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. അതേസമയം കേസ് ലോഡ് കുറയുന്നതായി കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. 46.169 പേരാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലും 20 ശതമാനം കുറവ്. 

നിലവിലെ കൊവിഡ്-19 വിലക്കുകള്‍ അനുസരിക്കാതെ പോയാല്‍ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ വരുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാതെ എത്തുന്ന ഷോപ്പേഴ്‌സിനെ തടയുമെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും വ്യക്തമാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.