CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes 30 Seconds Ago
Breaking Now

തന്നോളം വളര്‍ന്നതായി സംശയം ; സഹോദരിയെ വെട്ടി നിരത്തി കിം ജോങ് ഉന്‍

പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് ജാങിനെ എത്തിക്കുന്നത് തടഞ്ഞ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ തന്നെ നിലനിര്‍ത്തിയതാണ് പുതിയ വാര്‍ത്ത.

അധികാര സ്ഥാനത്തേക്കു ഉയര്‍ന്ന സഹോദരി ജാങിനെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തരം താഴ്ത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും സാന്നിധ്യമായി ജാങ് മാറിയേക്കുമെന്ന തോന്നലിനെ തുടര്‍ന്നാണ് കിം വെട്ടിനിരത്തലുമായി രംഗത്തു വന്നത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് ജാങിനെ എത്തിക്കുന്നത് തടഞ്ഞ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ തന്നെ നിലനിര്‍ത്തിയതാണ് പുതിയ വാര്‍ത്ത.

2017ല്‍ കിമ്മിന്റെ പിതൃ സഹോദരി കിം ക്യോങ് ഹുയ്യിക്കു ശേഷം ആദ്യമായി കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ഇടംപിടിച്ച വനിതാ നേതാവാണ് ജാങ്. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ജാങ്ങിനെ പിബിയില്‍ നിന്ന് ഒഴിവാക്കിയത് ഇതിനകം തന്നെ വാര്‍ത്താ പ്രാധാന്യം േേനടുകയും ചെയ്തു.

ജാങ്ങിന്റെ റോള്‍ എന്നത് പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സര്‍വകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയന്‍ ഐക്യ പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോള്‍ തുടങ്ങിയവരുടെ നിഗമനങ്ങളെ ശരിവക്കുന്നതാണ് പുറത്തുവരുന്ന സൂചന.

 




കൂടുതല്‍വാര്‍ത്തകള്‍.