CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 22 Seconds Ago
Breaking Now

ജയസൂര്യ നായകനാവുന്ന 'വെള്ളം' ജനുവരി 21ന് റിലീസ് ചെയ്യും

ജയസൂര്യ നായകനാവുന്ന 'വെള്ളം' ജനുവരി 21ന് റിലീസ് ചെയ്യും. ഡിസംബറില്‍ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരുന്നു.  നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് റിലീസ് തീയതി തീരുമാനമായത്.  പ്രീസ്റ്റിന്റെയും റിലീസ് തീയതി പുറത്തുവിട്ടിട്ടുണ്ട്. ജനുവരി എട്ടിന് റിലീസ് ചെയ്യുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

എന്നാല്‍ പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും  പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ടീസറും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

വെള്ളത്തിന്റെ സംവിധായകനായ പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു അമിതമദ്യപാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് 'വെള്ളത്തിന്റെ' തിരക്കഥ.

 




കൂടുതല്‍വാര്‍ത്തകള്‍.