CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 13 Minutes 51 Seconds Ago
Breaking Now

മമ്മൂട്ടിയെ വിമര്‍ശിച്ചെന്ന വാര്‍ത്ത തെറ്റ് ; സത്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ എന്തുകൊണ്ടാണ് സുരേഷ് ഗോപിയും താനും മാത്രം വിമര്‍ശിക്കപ്പെടുന്നു, മമ്മൂട്ടി വിമര്‍ശിക്കപ്പെടുന്നില്ല എന്നുള്ള നടന്‍ കൃഷ്ണകുമാറിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന.

അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ പ്രതികരണം വന്ന അഭിമുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് തലക്കെട്ടുകള്‍ ശ്രദ്ധിക്കപ്പെടാനായി വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുകയാണെന്ന് അഹാന പ്രതികരിച്ചത്.

'താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം' എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.