CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 39 Seconds Ago
Breaking Now

'മുഖ്യമന്ത്രിയാവാന്‍ ഉമ്മന്‍ചാണ്ടിയും പരിഗണനയില്‍', ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണക്കുന്നവര്‍ക്ക് സ്ഥാനമെന്ന് കെ. മുരളീധരന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെച്ചത് പോലെ ഇത്തവണ ആവര്‍ത്തിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കെ. മുരളീധരന്‍. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെച്ചത് പോലെ ഇത്തവണ ആവര്‍ത്തിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പരിഗണ കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്നതിനാല്‍ തന്നെ ഇത്തവണ റിസ്‌ക് എടുക്കാനാവില്ലെന്നും അവസാന നിമിഷമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.