CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 4 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ ഓരോ 30 സെക്കന്‍ഡിലും ഒരു കൊറോണാവൈറസ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു! ദിവസവും രാവിലെ ആശുപത്രി നിറയ്ക്കാന്‍ പാകത്തിന് പുതിയ കേസുകള്‍; രോഗികളില്‍ കാല്‍ശതമാനവും 55 വയസ്സില്‍ താഴെയുള്ളവര്‍; ക്രിസ്മസ് മുതല്‍ എന്‍എച്ച്എസില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെന്ന് എന്‍എച്ച്എസ് മേധാവി

10 ദിവസത്തിനകം 24 മണിക്കൂറും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ട്രയല്‍സ് ആരംഭിക്കുമെന്ന ശുഭവാര്‍ത്ത പങ്കുവെച്ചു സ്റ്റീവന്‍സ്

ഓരോ 30 സെക്കന്‍ഡിലും ഒരു രോഗിയെ വീതം കൊറോണാവൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. ക്രിസ്മസ് മുതല്‍ തന്നെ ആശുപത്രികളില്‍ രോഗികളുടെ എണ്ണമേറുന്ന അവസ്ഥയാണുള്ളതെന്ന് എന്‍എച്ച്എസ് മേധാവി പറഞ്ഞു. ഓരോ ദിവസവും രാവിലെ ആശുപത്രി നിറയ്ക്കാന്‍ പാകത്തിന് പുതിയ കേസുകള്‍ കണ്ടെത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളില്‍ കാല്‍ശതമാനം പേരും 55 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും സ്റ്റീവന്‍സ് വെളിപ്പെടുത്തി.

'വസ്തുതകള്‍ വ്യക്തമാണ്. ഇതില്‍ മധുരം പുരട്ടി അവതരിപ്പിക്കാന്‍ തയ്യാറല്ല. ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തിലാണ്, ജീവനക്കാരുടെ അവസ്ഥയും ഇതേ തരത്തിലാണ്. ക്രിസ്മസ് ദിനം മുതല്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 15,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 30 ആശുപത്രികള്‍ കൊറോണാവൈറസ് രോഗികളെ കൊണ്ട് നിറയുന്നതിന് തുല്യമാണിത്. ഓരോ 30 സെക്കന്‍ഡിലും കൊറോണാവൈറസുമായി ഒരു രോഗി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നുവെന്നതാണ് ഭയാനകം', സ്റ്റീവന്‍സ് വിശദമാക്കി. 

അടുത്ത 10 ദിവസത്തിനകം 24 മണിക്കൂറും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ട്രയല്‍സ് ആരംഭിക്കുമെന്ന ശുഭവാര്‍ത്തയും അദ്ദേഹം പങ്കുവെച്ചു. ആവശ്യത്തിന് വാക്‌സിന്‍ സപ്ലൈ ഉറപ്പായാല്‍ ഈ രീതി സ്വീകരിക്കും. ഞായറാഴ്ച രാത്രിയോടെ ഒരാഴ്ച കൊണ്ട് 1.5 മില്ല്യണ്‍ വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കും. കൊറോണാവൈറസ് പിടിപെടുന്നതിന്റെ നാലിരട്ടി വേഗത്തിലാണ് നമ്മള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്, എന്‍എച്ച്എസ് മേധാവി വ്യക്തമാക്കി. അതേസമയം വാക്‌സിനുകള്‍ ചില ഡോക്ടര്‍മാര്‍ ഉപേക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഓരോ അവസാന തുള്ളി വാക്‌സിനും ഉപയോഗിക്കണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറും, എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറും നല്‍കിയിട്ടുള്ള വ്യക്തമായ നിര്‍ദ്ദേശം. 

ചരിത്രത്തില്‍ ഏറ്റവും അപൂര്‍വ്വമായ അവസ്ഥയാണ് എന്‍എച്ച്എസ് നേരിടുന്നതെന്നും എന്‍എച്ച്എസ് മേധാവി പറഞ്ഞു. ഏപ്രില്‍ മാസത്തേക്കാള്‍ മൂന്നിരട്ടി രോഗികളാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇന്‍ഫെക്ഷന്‍ നിരക്ക് സ്ഥിരത കൈവരിക്കുന്നത് പോലുള്ള ചില ശുഭസൂചനകള്‍ കാണുന്നുണ്ട്. എന്നിരുന്നാലും ചില പ്രായവിഭാഗങ്ങളില്‍ ഇന്‍ഫെക്ഷന്‍ വളരെ ഉയര്‍ന്ന തോതിലാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 50,000 എന്‍എച്ച്എസ് ജീവനക്കാരാണ് കൊവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഓഫിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്‍എച്ച്എസിന്റെ വൈറസ് പോരാട്ടത്തില്‍ സൈന്യം സഹായിക്കുന്നുവെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.