CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 26 Seconds Ago
Breaking Now

പ്രധാനമന്ത്രിയ്ക്ക് വേണ്ടി ഇനിയും വൈകിയാല്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയ്ക്ക് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി ജി സുധാകരന്‍

താന്‍ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നത് വൈകിയാല്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഉദ്ഘാടനം വൈകിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. താന്‍ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

'ബൈപ്പാസിന്റെ പണകളെല്ലാം പൂര്‍ത്തിയായി പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തുനില്‍ക്കുകയാണ്. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍പ്രധാനമന്ത്രി താല്‍പര്യം അറിയിച്ചിരുന്നു എന്നാല്‍ രണ്ടുമാസമായി അറിയിപ്പ് ഒന്നുമില്ല. ഉദ്ഘാടന തീയതി സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് കഴിഞ്ഞ ദിവസം കത്തും അയച്ചിരുന്നു'.  മന്ത്രി പറഞ്ഞു.

അതേസമയം ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ  മന്ത്രി ജി. സുധാകരന്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന് മുന്‍പ് ബൈപ്പാസ് തുറക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം.. എന്നാല്‍ ഇക്കാര്യത്തില്‍ മനപൂര്‍വമായ വൈകിപ്പിക്കല്‍ ഉണ്ടെന്നാണ് മന്ത്രിയുടെ സംശയം. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടിവരുമെന്നാണ് മന്ത്രി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.