CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 21 Seconds Ago
Breaking Now

ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ വന്‍ തുക ഓഫര്‍ ചെയ്തിട്ടും ദുല്‍ഖര്‍ വഴങ്ങിയില്ല ; കുറുപ്പ് മേയ് 28ന് തിയറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' മെയ് 28ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിനായി റെക്കോര്‍ഡ് തുകയാണ് പല ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും ഓഫര്‍ ചെയ്തത് എന്നാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ആ ഓഫറുകള്‍ നിരസിച്ച് ചിത്രം തിയേറ്ററില്‍ റിലീസിന് എത്തുകയാണ്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് കുറുപ്പ് ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം പെരുന്നാള്‍ റിലീസായി എത്താനിരുന്നതാണെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ മാറ്റി വയ്ക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.