CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 42 Seconds Ago
Breaking Now

നിശബ്ദത തീര്‍ച്ചയായിട്ടും വിപ്ലവത്തിലേക്ക് വഴി മാറണം. ഇവരുടെ തലയറുക്കാന്‍ സമയമായി ; വിവാദമായതോടെ കങ്കണ ട്വീറ്റ് ഡിലീറ്റാക്കി

ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടി കങ്കണ റണൗത്ത് നടത്തിയ പ്രസ്താവന വിവാദത്തില്‍. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരുടെ തലയറുക്കണമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വിവാദമായതോടെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റീഡ് ഓണ്‍ലി മോഡിലാക്കിയിരിക്കുകയാണ് കമ്പനി.

നിശബ്ദത വിപ്ലവത്തിലേക്ക് വഴിമാറണെന്നും താണ്ഡവ് അണിയറ പ്രവര്‍ത്തകരുടെ തലയറുക്കണമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.

'ഷെശുപാലയ്ക്ക് 99 തവണ ഭഗവാന്‍ കൃഷ്ണന്‍ മാപ്പു നല്‍കിയിട്ടുണ്ടായിരുന്നു.നിശബ്ദത തീര്‍ച്ചയായിട്ടും വിപ്ലവത്തിലേക്ക് വഴി മാറണം. ഇവരുടെ തലയറുക്കാന്‍ സമയമായി,' കങ്കണ ട്വീറ്റ് ചെയ്തു. വിവാദമായതോടെ നടി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ട്വീറ്റിനു പിന്നാലെ കങ്കണയുടെ അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ലാതായി. കുറച്ചു സമയത്തിനു ശേഷം വീണ്ടും പ്രവര്‍ത്തനക്ഷമമവുകയായിരുന്നു.

കങ്കണയുടെ ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് നടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സസ്‌പെന്‍ഡ് കങ്കണ റണൗത്ത് എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ്.

വിഷം മാത്രം തുപ്പുന്ന കങ്കണയുടെ അക്കൗണ്ടിനെതിരെ നടപടിയെുക്കണമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന ആരോപണം നേരിടുന്ന താണ്ഡവിലെ വിവാദ സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.