CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 23 Seconds Ago
Breaking Now

ബ്രിട്ടനിലെ കൊവിഡ് മരണങ്ങളില്‍ ആശ്വാസമില്ല! വരുംദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ കാണേണ്ടി വരുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; 1820 മരണങ്ങളുമായി മഹാമാരിക്കാലത്തെ തുടര്‍ച്ചയായ രണ്ടാം ദുരന്തദിനം; പോസിറ്റീവ് കേസുകള്‍ ക്ഷയിക്കുന്നത് വൈറസിന്റെ ശക്തി കുറയുന്നതിന്റെ സൂചനയോ?

ഏതാനും ദിവസങ്ങള്‍ പിന്നിലായി പോയ വാക്‌സിനേഷന്‍ പ്രോഗ്രാം ട്രാക്കില്‍ തിരിച്ചെത്തിയെന്നതാണ് സര്‍ക്കാരിന് പ്രതീക്ഷയേകുന്ന കാര്യം

ബ്രിട്ടന്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ കാണേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറി ജോണ്‍സന്റെ മുന്നറിയിപ്പ്. മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയ രണ്ടാം ദിനവും കടന്നുപോകുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. യുകെയിലെ ആകെ മരണസംഖ്യ 1 ലക്ഷമെന്ന നാഴികക്കല്ലിലേക്ക് നീങ്ങുമ്പോഴാണ് ബോറിസ് മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. 2021-ല്‍ ഇതിനകം 20,000 പേര്‍ മരിച്ച് കഴിഞ്ഞതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ സ്ഥിരീകരിക്കുന്നു. 

1820 പുതിയ ഇരകളെയാണ് യുകെയില്‍ നിന്നും കൊറോണാവൈറസ് ഒടുവിലായി തട്ടിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ച 1243 കേസുകള്‍ രേഖപ്പെടുത്തിയതില്‍ നിന്നും 16 ശതമാനം ഉയര്‍ന്നാണ് ഈ കണക്ക്. അതേസമയം ദേശീയ ലോക്ക്ഡൗണിന്റെ സഹായത്തോടെ രണ്ടാംഘട്ട വ്യാപനത്തിന്റെ ശക്തി ക്ഷയിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 38,905 കൊറോണാവൈറസ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്, കഴിഞ്ഞ ബുധനാഴ്ചയേക്കാള്‍ 18 ശതമാനം കുറവ്. 

ഓരോ മരണങ്ങളും അവരുടെ കുടുംബങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും മേല്‍ ചെലുത്തുന്ന തിരിച്ചടിയെ കുറിച്ച് ഓര്‍ക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കും. പുതിയ വേരിയന്റിന്റെ ബലത്തില്‍ ആഞ്ഞടിക്കുന്ന ഈ വ്യാപനത്തിന്റെ ഫലങ്ങളാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. കൊവിഡ് പിടിപെട്ട്, ഗുരുതരമായി രോഗബാധിതരാകാന്‍ ഏതാനും ആഴ്ചയെടുക്കും. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ മരണസംഖ്യയില്‍ പ്രതിഫലിക്കാന്‍ അടുത്ത ആഴ്ചയെങ്കിലും ആകും. 

ഏതാനും ദിവസങ്ങള്‍ പിന്നിലായി പോയ വാക്‌സിനേഷന്‍ പ്രോഗ്രാം ട്രാക്കില്‍ തിരിച്ചെത്തിയെന്നതാണ് സര്‍ക്കാരിന് പ്രതീക്ഷയേകുന്ന കാര്യം. വാക്‌സിന്റെ ലഭ്യത കുറഞ്ഞതോടെ വാക്‌സിനേഷന്റെ വേഗതയും കുറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പ്രശ്‌നം പരിഹരിച്ച് മൂന്നര ലക്ഷം ഡോസുകള്‍ ഇന്നലെ നല്‍കിയെന്നാണ് കണക്കുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.