CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Minutes 48 Seconds Ago
Breaking Now

മരക്കാര്‍ റിലീസ് വീണ്ടും നീണ്ടേക്കും

തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍  ആരാധകര്‍  ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രധാന സിനിമകളിലൊന്നാണ്  'മരക്കാര്‍ അറബിക്കടലിന്റ്‌റെ സിംഹം'. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം  ആരാധകരെ നിരാശരാക്കിക്കൊണ്ട് മരക്കാര്‍ റിലീസ് വീണ്ടും  നീളുകയാണ്.

മാര്‍ച്ച് 26 ന് മരക്കാര്‍ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാര്‍ ഓണത്തിനായിരിക്കും പ്രദര്‍ശനത്തിനെത്തുക.

അതേസമയം, മോഹന്‍ലാലിന്റ്‌റെ പുതിയ ചിത്രമായ ആറാട്ട് ഓഗസ്റ്റിലെത്തുമെന്നും സൂചനകളുണ്ട്. ആറാട്ട് ഓഗസ്റ്റ് 12 ന് എത്തുമെന്ന് തീയേറ്ററുകള്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.