CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 14 Seconds Ago
Breaking Now

തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പ്രവീണ

വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സിനിമാ സീരിയല്‍ താരം പ്രവീണ. താരത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റില്‍ പ്രവീണയെ പരിഗണിക്കും എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

'ഇങ്ങനെയൊരു വാര്‍ത്ത വന്നത് പോലും താന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലൂം ഇങ്ങനെയൊരു ചിന്ത കൊണ്ടു വന്നയാള്‍ക്ക് നന്ദി' എന്നാണ് പ്രവീണ നല്‍കുന്ന മറുപടി.




കൂടുതല്‍വാര്‍ത്തകള്‍.