CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 38 Seconds Ago
Breaking Now

പെട്രോള്‍ വില കൂടുന്നു; ഒരു മാസം കൊണ്ട് 2 പൗണ്ട് വര്‍ദ്ധനവ്; ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന ഉപഭോക്താക്കളുടെ തലയിലിട്ട് റീട്ടെയിലര്‍മാര്‍

ലിറ്ററിന് 119 പെന്‍സ് എന്ന നിലയിലാണ് ഈ ആഴ്ചയിലെ ശരാശരി പെട്രോള്‍ വില അവസാനിച്ചത്.

യുകെയിലെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള ചെലവ് ഒരു മാസത്തിനിടെ രണ്ട് പൗണ്ട് വര്‍ദ്ധിച്ചു. ലിറ്ററിന് 4 പെന്‍സ് വീതം വര്‍ദ്ധിച്ചതോടെ ക്രൂഡ് ഓയില്‍ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കളുടെ തലയില്‍ ചുമത്തി റീട്ടെയിലര്‍മാര്‍ കൈകഴുകിയതാണ് ഇതിന് ഇടയാക്കിയത്. 

ലിറ്ററിന് 119 പെന്‍സ് എന്ന നിലയിലാണ് ഈ ആഴ്ചയിലെ ശരാശരി പെട്രോള്‍ വില അവസാനിച്ചത്. ഒരു മാസം മുന്‍പ് ഇത് 115 പെന്‍സായിരുന്നു. ഡീസല്‍ ലിറ്ററിന് 112 പെന്‍സാണ് വില. കഴിഞ്ഞ മാസം ഇത് 119 പെന്‍സായിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ എത്തുന്നതിന്റെ ഭാഗമായാണ് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 5 ഡോളര്‍ മുതല്‍ 6 ഡോളര്‍ വരെ വര്‍ദ്ധനവ് നേരിട്ടത്. 

ക്രൂഡ് ഓയില്‍ വില ബാരലിന് 55.10 ഡോളര്‍ എന്ന നിലയിലാണ്. എണ്ണ വിപണിയില്‍ ബൈഡന്‍ ഇഫക്ട് രൂപപ്പെട്ടതായി എഎയിലെ ലൂക് ബോസ്‌ഡെറ്റ് പറഞ്ഞു. ഇതാണ് ഡിസംബറിന് ശേഷം വിലയില്‍ രണ്ട് പൗണ്ട് കൂട്ടിച്ചേര്‍ക്കാന്‍ കാരണമായത്. എന്നാല്‍ കൊവിഡ് കാലത്ത് ഈ വില വര്‍ദ്ധനവ് കീ വര്‍ക്കേഴ്‌സിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക. 

പൊതുഗതാഗത സംവിധാനത്തില്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നത് ഒഴിവാക്കി ഡ്രൈവ് ചെയ്യുന്ന കീ വര്‍ക്കേഴ്‌സിന് ഇത് തിരിച്ചടിയാണെന്ന് ലൂക് ചൂണ്ടിക്കാണിച്ചു. ആദ്യ ലോക്ക്ഡൗണ്‍ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ കൂടുതല്‍ കാര്‍ യാത്രയാണ് ഇക്കുറി നടക്കുന്നതെന്നും എഎ വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.