CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes 1 Seconds Ago
Breaking Now

കോവിഡ് മൂലം ഒരു യുകെ മലയാളിയുടെ കൂടി ജീവന്‍ നഷ്ടമായി ; മരിച്ചത് ഹെയ്‌സിലെ മലയാളി യുവതി

18 വര്‍ഷത്തോളമായി യുകെയില്‍ കഴിയുന്ന പ്രേംജിത്തും കുടുംബവും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശികളാണ്.

കോവിഡ് വീണ്ടും യുകെ മലയാളികളുടെ ജീവനെടുക്കുകയാണ്. എട്ടാം ക്ലാസുകാരിയായ പാറുവിന് ഇനി ജീവിതത്തില്‍ ഒപ്പം നില്‍ക്കാന്‍ അമ്മ സുജയില്ല. നാലു ദിവസമായി കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായ നിലയില്‍ ആശുപത്രിയിലായിരുന്നു സുജ. ഇന്നലെ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കോവിഡിന് പെട്ടെന്ന് സുജയെ കീഴടക്കാനായി. കഴിഞ്ഞ ഒരാഴ്ച മുമ്പും സുജ ചികിത്സ തേടി ആശുപത്രിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

18 വര്‍ഷത്തോളമായി യുകെയില്‍ കഴിയുന്ന പ്രേംജിത്തും കുടുംബവും തിരുവനന്തപുരം വെങ്ങാനൂര്‍  സ്വദേശികളാണ്.പ്രദേശത്തു നിന്നും എത്തിയ അനേകം സ്റ്റുഡന്റ് വിസക്കാരില്‍ ഒരാളായാണ് പ്രേംജിത്ത് യുകെ മലയാളിയായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചാണ് സുജയും യുകെയില്‍ എത്തിയത്. എന്നാല്‍ യുകെയിലെത്തിയ ശേഷം സ്ഥിര ജോലി കണ്ടെത്താന്‍ ഇവര്‍ക്കായില്ല. ആരോഗ്യ പ്രശ്‌നങ്ങളും ഇതിനിടെ ആരംഭിച്ചു. സ്ഥിരമായി ജോലിയ്ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രേംജിത്ത് ചില കടകളിലും മറ്റുമാണ് ജോലി ചെയ്തിരുന്നത്.

മൂന്നംഗ കുടുംബം ഒറ്റമുറി ഫ്‌ലാറ്റിലാണ് ജീവിച്ചിരുന്നത്. കോവിഡ് നിയന്ത്രണം മൂലം ഒരു വര്‍ഷമായി ആരും കണ്ടുമുട്ടാത്തതും പല മലയാളികളുടേയും ബുദ്ധിമുട്ടികള്‍ അറിയാതെ പോകുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന അനന്യ(പാറു) ആണ് ഏക മകള്‍.

നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഹീത്രൂവിന് അടുത്തുള്ള ഹെയ്‌സിലെ മലയാളി സൗഹൃദ കൂട്ടായ്മയില്‍ പ്രേംജിത്തും കുടുംബവും സജീവ പങ്കാളികളായിരുന്നു.സൗത്താളിലെ ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷനിലും സ്ഥിര അംഗമായിരുന്നു പ്രേംജിത്തും കുടുംബവും

കോവിഡിനോട് പൊരുതി ആശുപത്രിയില്‍ നിരവധി മലയാളികളാണ് മരണത്തോട് മല്ലിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓരോ വേര്‍പാടും യുകെ മലയാളികള്‍ക്കിടയില്‍ വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.