Breaking Now

സെഹിയോനില്‍ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27 ന് . റവ. ഷൈജു നടുവത്താനിയില്‍ നയിക്കും

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ  പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ  സെഹിയോന്‍  മിനിസ്ട്രിയുടെ  നേതൃത്വത്തില്‍  യുവതീ യുവാക്കള്‍ക്കായി  ഏകദിന   ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച  ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു   . സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .

ലോകത്തിലെ ഏത്  രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക്  ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . 

.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍

https://www.sehionuk.org/register/ എന്ന ലിങ്കില്‍   രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും  ധ്യാനം .

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ബ്ലയര്‍ ബിനു +44 7712 246110.

 




കൂടുതല്‍വാര്‍ത്തകള്‍.