CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 43 Seconds Ago
Breaking Now

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രേഷ്മയുടെ കൊലപാതകം ; ആരോപണ വിധേയനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പെണ്‍കുട്ടിയുടെ ബന്ധു അനുവിനെയാണ് സംഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ബന്ധു അനുവിനെയാണ് സംഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് അനുവിന്റെതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

ബൈസണ്‍ വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകീട്ടാണ് കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പെണ്‍കുട്ടി ബന്ധുവായ അനുവിനൊപ്പം നടന്നുപോയതായി വിവരം ലഭിച്ചു.

തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.