CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 58 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ചാന്‍സലര്‍ ചതിക്കും? കൊവിഡ് ഫ്രണ്ട്‌ലൈന്‍ പോരാട്ടത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ല; അടുത്ത ആഴ്ചത്തെ ബജറ്റ് മെഡിക്കല്‍ ജീവനക്കാര്‍ക്ക് കാത്തുവെയ്ക്കുന്നത് 'ശൂന്യത' മാത്രം!

കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ബജറ്റില്‍ നിന്നൊന്നും പ്രതീക്ഷിക്കേണ്ടെന്നതാണ് അവസ്ഥ

കൊവിഡ് പോരാട്ടത്തിലാണ് ലോകം. പോരാട്ടത്തെ നയിക്കുന്നത് മെഡിക്കല്‍ ജീവനക്കാരും. എന്നാല്‍ ഇതിനുള്ള നന്ദി പ്രകടനം വാക്കുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. അടുത്ത ആഴ്ച ചാന്‍സലര്‍ ഋഷി സുനാക് ബജറ്റ് അവതരിപ്പിക്കുമ്പോഴും കൊവിഡ് ഫ്രണ്ട്‌ലൈന്‍ പോരാട്ടത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്!

എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയുടെ റിപ്പോര്‍ട്ട് മേയ് മാസത്തില്‍ ലഭിക്കുന്നത് വരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സിന്റെ ശമ്പളം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടെന്നാണ് ചാന്‍സലറുടെ തീരുമാനം. അതുകൊണ്ട് തന്നെ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കാനുള്ള തീരുമാനത്തിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

'കഠിനാധ്വാനം ചെയ്യുന്ന, ക്ഷീണിതരായ ഹെല്‍ത്ത് സ്റ്റാഫിന് അര്‍ഹമായ ശമ്പള വര്‍ദ്ധനവിനുള്ള അവസരമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതിനുള്ള പണം ബജറ്റില്‍ കണ്ടെത്തണം. സമ്മര്‍ വരെ ഈ തീരുമാനം വലിച്ച് നീട്ടുന്നത് അനുവദിക്കാന്‍ കഴിയില്ല. എന്‍എച്ച്എസ് ജീവനക്കാരെ അംഗീകരിക്കണമെന്നും, രാജ്യത്തെ അപകടത്തില്‍ നിന്നും രക്ഷിച്ച ഇവര്‍ക്ക് പ്രതിഫലം നല്‍കണമെന്നും പൊതുജനം പ്രതീക്ഷിക്കുന്നു', യുണീഷന്‍ ഹെല്‍ത്ത് ഹെഡ് സാറാ ഗോര്‍ട്ടണ്‍ വ്യക്തമാക്കി. 

എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും പ്രതിവര്‍ഷം 2000 പൗണ്ട് വീതം വര്‍ദ്ധനവാണ് യുണീഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ ശക്തമാകുമ്പോഴും അന്തിമതീരുമാനം മേയില്‍ മാത്രമാണ് സംഭവിക്കുകയെന്ന് ട്രഷറി വക്താവ് വെളിപ്പെടുത്തി. ഇതോടെ കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ ബജറ്റില്‍ നിന്നൊന്നും പ്രതീക്ഷിക്കേണ്ടെന്നതാണ് അവസ്ഥ. 




കൂടുതല്‍വാര്‍ത്തകള്‍.