CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 9 Seconds Ago
Breaking Now

മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്, മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപി ; സുനിത

തൊണ്ണൂറുകളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായിരുന്നു സുനിത. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച സുനിത 'കളിവീട് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

പിന്നീട് വിവാഹത്തോട് കൂടി സിനിമയില്‍ നിന്ന് അകലുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന സുനിത, അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നൃത്ത്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ്.

സിനിമയില്‍ നടന്‍ ജയറാം തന്റെ നല്ലൊരു സുഹൃത്താണെന്നും സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ തന്നെ സഹായിച്ചത് അദ്ദേഹമാണെന്നുമാണ് സുനിത പറയുന്നത്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം തന്റെ സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ചത്. സിനിമയില്‍ തനിക്ക് അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും സുനിത പറഞ്ഞു.

മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.