CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 8 Seconds Ago
Breaking Now

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം പ്രഖ്യാപിച്ച് ഋഷി സുനാക്; 5% ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാം; സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേയും ജൂണ്‍ അവസാനം വരെ

ഇതോടെ ഹൗസിംഗ് വിപണിക്ക് പുത്തന്‍ ഉണര്‍വ്വാണ് ലഭിക്കുക

സ്വന്തമായി ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയുമായി ചാന്‍സലര്‍ ഋഷി സുനാക്. പുതിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം പ്രഖ്യാപിച്ച് കൊണ്ടാണ് ബജറ്റില്‍ ചാന്‍സലറുടെ അനുകൂല നീക്കം. 

ഈ സ്‌കീമിന്റെ സഹായത്തോടെ കേവലം അഞ്ച് ശതമാനം ഡെപ്പോസിറ്റുള്ള ഫസ്റ്റ്-ടൈം ബയേഴ്‌സിനും, നിലവിലെ ഹോം ഓണേഴ്‌സിനും 600,000 പൗണ്ട് വരെയുള്ള പ്രോപ്പര്‍ട്ടി വാങ്ങാന്‍ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കാന്‍ ലെന്‍ഡേഴ്‌സിന് സാധിക്കും. 

ബാക്കിയുള്ള 95 ശതമാനം കവര്‍ ചെയ്യാനുള്ള മോര്‍ട്ട്‌ഗേജിന് സര്‍ക്കാര്‍ ലെന്‍ഡേഴ്‌സിന് ഗ്യാരണ്ടി നല്‍കും. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി കൂടി സുനാക് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ചാന്‍സലര്‍ പുതിയ സ്‌കീം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. 

2021 മാര്‍ച്ച് 31 വരെയുള്ള ഇടപാടുകള്‍ക്ക് ചാന്‍സലര്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ ഈ സമയപരിധി ജൂണ്‍ വരെ നീട്ടി ഹൗസിംഗ് മാര്‍ക്കറ്റിന് ഉണര്‍വ്വേകാനാണ് ചാന്‍സലര്‍ പ്രതീക്ഷിക്കുന്നത്.

വാടകയ്ക്ക് താമസിക്കുന്ന തലമുറയില്‍ നിന്നും വീട് വാങ്ങുന്ന തലമുറയെ സൃഷ്ടിക്കാനാണ് പുതിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏപ്രില്‍ മുതല്‍ ലെന്‍ഡേഴ്‌സ് ഈ സ്‌കീം ലഭ്യമാക്കും. ഇതോടെ ഹൗസിംഗ് വിപണിക്ക് പുത്തന്‍ ഉണര്‍വ്വാണ് ലഭിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.