CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 53 Seconds Ago
Breaking Now

ദൃശ്യം 2 വില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ട രംഗമായിരുന്നു അത് ; വെളിപ്പെടുത്തി മോഹന്‍ലാല്‍

ദൃശ്യം 2 വില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ട രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ചിത്രത്തിന്റെ നിര്‍ണായക രംഗത്തില്‍ ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് ഒരാള്‍ വന്ന് ചോദിക്കുന്ന സീനാണ് താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും.

അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന്‍ മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്.ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നെന്നും ലാല്‍ പറയുന്നു.

ഫെബ്രുവരി 19 നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വെള്ളിയാഴ്ച ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.