കരള്‍ രോഗത്തിന് ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ മരണത്തിന് കീഴടങ്ങിയ കോതമംഗലം മല്ലിപ്പാറയില്‍ എടയത്തുകുടി വീട്ടില്‍ എല്‍ദോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മഞ്ഞപ്പിത്ത ബാധയാണ് മരണ കാരണം. അബര്‍ദീന്‍ മലയാളി സമൂഹത്തിന് പ്രിയങ്കരനായ എല്‍ദോയുടെ വിയോഗം ഏവരിലും വലിയ വേദനയായിരിക്കുകയാണ്. 42 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭാര്യ ലീനയും മകളും രണ്ടാഴ്ച മുമ്പാണ് യുകെയിലേക്ക് മടങ്ങിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജിയ. രാവിലെ പത്തു മണിയ്ക്ക് പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ ദേവാലയത്തിലാണ് സംസ്‌കാരം നടത്തുക.
ബര്‍മ്മിംഗ്ഹാമിന് അടുത്ത് വെഡ് നെസ്ഫീല്‍ഡില്‍ മരിച്ച അന്നമ്മ തോമസിന്റെ പൊതുദര്‍ശനം ഇന്ന് രാവിലെ 11.30 മുതല്‍ 3.30 വരെ വെഡ് നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വച്ചു നടത്തും. ഗ്ലാക്‌സിന്‍ തോമസിന്റെ മാതാവാണ് പരേത. അന്ത്യ കര്‍മ്മങ്ങള്‍ നാളെ രാവിലെ 11 മണിക്ക് വെഡ്‌നെസ്ഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെട്ടന്‍ഹാള്‍ ഡെയിന്‍ കോര്‍ട്ട് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് അടുത്ത ബന്ധക്കള്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് അന്നമ്മ അന്തരിച്ചത്.18 വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിയുകയായിരുന്നു. ഗ്ലാക്‌സിന്‍ ഏക മകനാണ്. മരുമകള്‍ ഷൈനി, കൊച്ചു മക്കള്‍ സിമ്രാന്‍, ഗ്ലാഡിസ്, ഇമ്മാനുവല്‍.
ചടങ്ങുകൾ നടക്കുന്ന പള്ളിയുടെ വിലാസം St Patrick R C Church 299 Wolverhampton Rd, Wednesfiled Wolverhampton WV10 0QQ