CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 25 Seconds Ago
Breaking Now

ഏപ്രില്‍ 12ന് ബ്രിട്ടന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കും! 74 ശതമാനം ജനങ്ങള്‍ വൈറസിന് എതിരെ സുരക്ഷിതരാകും; സ്വാഭാവികമായി പകര്‍ച്ചവ്യാധി പടരുന്നത് അവസാനിക്കുമ്പോള്‍ ബ്രിട്ടന് ശാപമോക്ഷമാകുമോ? ഇത് കൊറോണാവൈറസിന്റെ അന്ത്യമോ?

ജൂണ്‍ 21ന് തന്നെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ സമ്പൂര്‍ണ്ണമായി നീക്കാനുള്ള വഴിയാണ് ഒരുങ്ങുന്നതെന്ന് യുസിഎല്‍

ബ്രിട്ടന്‍ അടുത്ത തിങ്കളാഴ്ചയോടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി പരിധി കൈവരിക്കുമെന്ന് ശാസ്ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെ മോഡലിംഗ് പ്രകാരം ഏപ്രില്‍ 12-ഓടെ കൊവിഡിന് എതിരെ 73.4 ശതമാനം ജനങ്ങള്‍ സുരക്ഷിതരാകുമെന്നാണ് കണ്ടെത്തല്‍. ഈ ആഴ്ച തന്നെ പുറത്തുവന്ന ഇംപീരിയല്‍ കോളേജ് കണക്കുകള്‍ മാസാവസാനത്തോടെ കേവലം 34 ശതമാനം പേര്‍ക്കാണ് ആന്റിബോഡി സുരക്ഷ സാധ്യമാകുകയെന്ന് അവകാശപ്പെട്ടപ്പോഴാണ് തിരുത്തുമായി യുസിഎല്‍ രംഗത്തെത്തുന്നത്. 

രോഗത്തിന് എതിരെ ആവശ്യത്തിന് ആളുകള്‍ സുരക്ഷിതരായി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ സ്വാഭാവികമായ നിലയില്‍ ജനസമൂഹത്തില്‍ പടരുന്നത് നില്‍ക്കുന്ന അവസ്ഥയാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. സേജ് ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളിലേക്ക് ഡാറ്റയായി എത്തുന്നതാണ് ഇംപീരിയല്‍ കോളേജ് ഫലങ്ങള്‍. ജൂണില്‍ ലോക്ക്ഡൗണ്‍ സമ്പൂര്‍ണ്ണമായി നീക്കുന്നത് പ്രതിദിനം ആയിരം മരണങ്ങളിലേക്ക് തിരിച്ചുപോകാന്‍ കാരണമാകുമെന്നാണ് സേജ് ഭയപ്പെടുത്തുന്നത്. 

എന്നാല്‍ സ്ഥിതി മറിച്ചാണെന്ന് യുസിഎല്‍ ഡാറ്റ വ്യക്തമാക്കുന്നു. ജൂണ്‍ 21ന് തന്നെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ സമ്പൂര്‍ണ്ണമായി നീക്കാനുള്ള വഴിയാണ് ഒരുങ്ങുന്നതെന്ന് യുസിഎല്‍ പറയുമ്പോള്‍ ബോറിസ് ജോണ്‍സന്റെ റോഡ് മാപ്പ് മുന്‍പ് കരുതിയത് പോലെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം. മാര്‍ച്ച് 14ന് അവസാനിച്ച ആഴ്ചയില്‍ ഇംഗ്ലണ്ടിലെ 54.7 ശതമാനം പേരില്‍ വൈറസിനെതിരെ പോരാടുന്ന പ്രോട്ടീനുകളുടെ സാന്നിധ്യം ഉള്ളതായി ഒഎന്‍എസ് സുപ്രധാന സര്‍വ്വെ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിന് ശേഷം 7.1 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയത്. ഇതോടെ മാര്‍ച്ചിലെ കണക്കുകളെ മറികടക്കുന്ന നിലയില്‍ ബ്രിട്ടനിലെ ജനങ്ങളില്‍ ആന്റിബോഡി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം. '50 ശതമാനം മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞു, ഏകദേശം 42 ശതമാനം പേര്‍ വൈറസിനെയും നേരിട്ടു, 10 ശതമാനത്തോളം പേര്‍ക്ക് മുന്‍പ് തന്നെ പ്രതിരോധശേഷിയുണ്ട്. ഇത് പ്രകാരമാണ് 70 ശതമാനത്തിലേറെ പേര്‍ പ്രതിരോധം കൈവരിച്ചതായി മോഡലിംഗ് വ്യക്തമാക്കുന്നത്', യുസിഎല്‍ തിയററ്റിക്കല്‍ ന്യൂറോസയന്റിസ്റ്റ് പ്രൊഫസര്‍ കാള്‍ ഫ്രിസ്റ്റണ്‍ ഡെയ്‌ലി ടെലിഗ്രാഫിനോട് വിശദമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.