CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 3 Seconds Ago
Breaking Now

അന്ന് വിജയ് 2 കോടി വാങ്ങിയപ്പോള്‍ സൂര്യയ്ക്ക് നല്‍കിയ പ്രതിഫലം 5 ലക്ഷമാണ് ; നിര്‍മ്മാതാവ് പറയുന്നു

നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്‌യും സൂര്യയും. ഇപ്പോഴിതാ നിര്‍മ്മാതാവ് അപ്പച്ചന്‍ എന്ന സ്വര്‍ഗചിത്ര അപ്പച്ചന്‍ വിജയെ കുറിച്ചും സൂര്യയെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.അനിയത്തിപ്രാവ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധയകന്‍ ഫാസില്‍ ആയിരുന്നെങ്കിലും നിര്‍മ്മാണം സ്വര്‍ഗചിത്രയായിരുന്നില്ലെന്നും എന്നാല്‍ ആ സമയത്ത് ലൊക്കേഷനില്‍ താന്‍ ഉണ്ടായിരുന്നുവെന്നും അപ്പച്ചന്‍ പറയുന്നു.

ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയുടെപ്രതിഫലം. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രണ്ട്‌സ് ഒരുക്കിയപ്പോള്‍ ഇളയദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയര്‍ന്നു. എന്നാല്‍ തന്നോടുള്ള സൗഹൃദത്തിന്റെ പേരില്‍ രണ്ട് കോടിക്ക് അഭിനയിക്കാന്‍ വിജയ് തയ്യാറായെന്നും അപ്പച്ചന്‍ പറയുന്നു. അതേചിത്രത്തില്‍ തന്നെ അഭിനയിച്ച സൂര്യയ്ക്ക് നല്‍കിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു. അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല. സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അല്‍പം പോലും താല്‍പര്യമില്ലായിരുന്നെന്നും അപ്പച്ചന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.