CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 41 Seconds Ago
Breaking Now

ആസ്ട്രാസെനെക വാക്‌സിന്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്! മറ്റൊരു ഗുരുതര ബ്ലഡ് കണ്ടീഷനും കാരണമാകുന്നതായി കണ്ടെത്തല്‍; ജോണ്‍സണ്‍ & ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്‌സിന്‍ സൃഷ്ടിച്ച നാല് ബ്ലഡ് ക്ലോട്ടുകളെ കുറിച്ച് അന്വേഷണവുമായി റെഗുലേറ്റര്‍; യുകെ വാങ്ങിക്കൂട്ടിയത് 30 മില്ല്യണ്‍ ഡോസുകള്‍?

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വാക്‌സിനേഷന്‍ നല്‍കിയ രോഗികളില്‍ നിന്നും അഞ്ച് പേരിലാണ് കാപ്പിലറി ലീക്ക് സിന്‍ഡ്രോം രൂപപ്പെട്ടതെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് അതോറിറ്റി

കൊറോണാവൈറസിന് എതിരായ പോരാട്ടം നയിക്കുന്ന വാക്‌സിനുകള്‍ സംബന്ധിച്ച് ആശങ്കകള്‍ സജീവമാകുന്നു. ആസ്ട്രാസാനെക കൊറോണാവൈറസ് വാക്‌സിനുമായി ബന്ധപ്പെട്ട് മറ്റൊരു അപകടകരമായ ബ്ലഡ് കണ്ടീഷന്‍ കൂടി രൂപപ്പെടുന്നതായാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഏതാനും രോഗികളില്‍ ഈ അവസ്ഥ രൂപപ്പെട്ടതായി ഇയു ഡ്രഗ് വാച്ച്‌ഡോഗ് പ്രഖ്യാപിച്ചു. 

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വാക്‌സിനേഷന്‍ നല്‍കിയ രോഗികളില്‍ നിന്നും അഞ്ച് പേരിലാണ് കാപ്പിലറി ലീക്ക് സിന്‍ഡ്രോം രൂപപ്പെട്ടതെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് അതോറിറ്റി വ്യക്തമാക്കി. ഈ അപൂര്‍വ്വമായ അവസ്ഥയില്‍ ചെറിയ വെസലുകളില്‍ നിന്നും രക്തം ചോര്‍ന്ന് മസിലുകളിലും, ബോഡി കാവിറ്റികളിലും ചെന്നെത്തുകയും, രക്തസമ്മര്‍ദം പൊടുന്നനെ കുറയാന്‍ ഇയാക്കുകയും ചെയ്യും. ചികിത്സിക്കാതിരുന്നാല്‍ അവയവങ്ങള്‍ പരാജയപ്പെടാനും കാരണമാകും. 

ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കിയ 20 മില്ല്യണ്‍ ജനങ്ങളില്‍ മൂന്ന് കാപ്പിലറി ലീക്ക് സിന്‍ഡ്രോം കേസുകളാണ് കണ്ടെത്തിയതെന്ന് യുകെ റെഗുലേറ്ററായ എംഎച്ച്ആര്‍എ വ്യക്തമാക്കി. ബ്രിട്ടീഷ് നിര്‍മ്മിതമായ വാക്‌സിന് ഏല്‍ക്കുന്ന മറ്റൊരു തിരിച്ചടിയായി ഈ കണ്ടെത്തല്‍ മാറുകയാണ്. ബ്രിട്ടനില്‍ അപൂര്‍വ്വ ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നതായി തിരിച്ചറിഞ്ഞതോടെ 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. തലച്ചോറിലും, വയറിലുമാണ് ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടത്. 

ഇതിനിടെ ജോണ്‍സണ്‍ & ജോണ്‍സന്റെ കൊവിഡ് വാക്‌സിനും ബ്ലഡ് ക്ലോട്ട് സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടില്‍ ഇഎംഎ പരിശോധന ആരംഭിച്ചു. നാല് ഗുരുതര ബ്ലഡ് ക്ലോട്ട് കേസുകളാണ് കണ്ടെത്തിയത്. ഒരാള്‍ മരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.